ലക്‌നൗ: ആഗ്ര മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണം വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 29.4 കിലോമീറ്റർ നീളമുള്ള രണ്ട് ഇടനാഴികളായിട്ടാണ് ആഗ്ര മെട്രോയുടെ നിർമാണം. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ താജ്മഹൽ, ആഗ്ര ഫോർട്ട് എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളെയും ബസ് സ്റ്റാൻഡുകളെയും തമ്മിൽ മെട്രോ ബന്ധിപ്പിക്കും. ആഗ്രയിലെ 26 ലക്ഷം ജനസംഖ്യയ്ക്ക് പദ്ധതി പ്രയോജനപ്പെടും. പദ്ധതിയുടെ നിർമാണച്ചെലവ് 8,379.62 കോടി രൂപയാണ്. അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
ആഗ്ര മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു - Agra Metro project
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ താജ്മഹൽ, ആഗ്ര ഫോർട്ട് എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളെയും ബസ് സ്റ്റാൻഡുകളെയും തമ്മിൽ മെട്രോ ബന്ധിപ്പിക്കും.