ETV Bharat / bharat

പിഎം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു ഇന്ന്‌ വിതരണം ചെയ്യും

പി‌എം-കിസാൻ പദ്ധതി പ്രകാരം, അർഹരായ ഗുണഭോക്തൃ കർഷകർക്ക് പ്രതിവർഷം 6,000 രൂപ സാമ്പത്തിക ആനുകൂല്യം നൽകുന്നുണ്ട്‌.

author img

By

Published : Dec 25, 2020, 9:33 AM IST

PM Narendra Modi farmers  Pradhan Mantri Kisan Samman Nidhi PM Modi  Farmers agitation  Narendra Modi PM-KISAN financial benefit  പിഎം കിസാൻ സമ്മാൻ നിധി
പിഎം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു ഇന്ന്‌ വിതരണം ചെയ്യും

ന്യൂഡൽഹി: പിഎം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡുവായ 18000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക്‌ വീഡിയോ കോൺഫറൻസിംഗിലൂടെയാണ്‌ അദ്ദേഹം തുക വിതരണം ചെയ്യുക. രാജ്യത്തെ ഒൻപത്‌ കോടി കർഷകർക്കാണ്‌ ഇത്‌ ലഭ്യമാകുക. ആറ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുമായി പ്രധാനമന്ത്രി ഇന്ന്‌ ആശയവിനിമയം നടത്തും .കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ചടങ്ങിൽ പങ്കെടുക്കും.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധി പദ്ധതി ആരംഭിച്ചത്. കേന്ദ്രസർക്കാരിന്‍റെ നൂറു ശതമാനം ധനസഹായത്തോടെയുള്ള കേന്ദ്ര പദ്ധതിയാണിത്. പി‌എം-കിസാൻ പദ്ധതി പ്രകാരം, അർഹരായ ഗുണഭോക്തൃ കർഷകർക്ക് പ്രതിവർഷം 6,000 രൂപ സാമ്പത്തിക ആനുകൂല്യം നൽകുന്നുണ്ട്‌. കാർഷിക ബില്ലിനെതിരെയുള്ള കർഷകരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ്‌ പ്രധാനമന്ത്രി കർഷകർക്കുള്ള സഹായ ധനത്തിന്‍റെ അടുത്ത ഗഡു പ്രഖ്യാപിക്കുന്നത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.