ന്യൂഡൽഹി: ഇന്ത്യൻ ശാസ്ത്രജ്ഞർക്കും ഡോക്ടർമാർക്കും പ്രചോദനം നല്‍കി തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിൽ നിന്ന് അദ്ദേഹം കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് എടുത്തു. വാക്സിൻ വേഗത്തിൽ വികസിപ്പിച്ചതിന് ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും പ്രശംസിച്ച പ്രധാനമന്ത്രി യോഗ്യയരായ എല്ലാ പൗരന്മാരോടും വാക്സിൻ സ്വീകരിക്കണമെന്നും ആഹ്വാനം ചെയ്തു.
ഓക്സ്ഫോർഡ് വികസിപ്പിച്ച കോവിഷീൽഡിന് പകരം കോവാക്സിൻ സ്വീകരിച്ച മോദിയുടെ നടപടി ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ കഴിവുകൾക്ക് അംഗീകാരം നൽകുന്നതിന് തുല്യമായിരുന്നു. പുതുച്ചേരിയിൽ നിന്നുള്ള നഴ്സ് നിവേദയാണ് പ്രധാനമന്ത്രിയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിനാണ് മോദി സ്വീകരിച്ചത്.
ഈ വർഷം ജനുവരിയിൽ, ഇന്ത്യയിലെ മയക്കുമരുന്ന് റെഗുലേറ്റർ, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, കൊറോണ വൈറസിനെതിരെ അടിയന്തര ഉപയോഗത്തിന് രണ്ട് വാക്സിനുകൾക്ക് അംഗീകാരം നൽകിയത് .