ഹൈദരാബാദ് : കേരളപ്പിറവി ദിനത്തിൽ (Kerala piravi ) സംസ്ഥാനത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളപ്പിറവിയുടെ സവിശേഷമായ ഈ അവസരത്തിൽ ആശംസകൾ. അധ്വാനശീലരും സാംസ്‌കാരിക - പൈതൃക സമ്പന്നതയിൽ പേരുകേട്ട കേരളത്തിലെ ജനങ്ങൾ നിശ്ചയദാർഢ്യം ഉൾക്കൊള്ളുന്നവരാണ്. അവരെ എപ്പോഴും വിജയം തേടിയെത്തട്ടെയെന്നും നേട്ടങ്ങൾ തുടരട്ടെയെന്നും പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ച ആശംസ കുറിപ്പിൽ എഴുതി. മലയാളത്തിലും ഇംഗ്ലീഷിലും പ്രധാനമന്ത്രി ആശംസ കുറിപ്പ് പങ്കുവച്ചിരുന്നു.
കേരളത്തിന് പുറമെ, കർണാടക, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ആന്ധ്രപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഇന്ന് സംസ്ഥാന രൂപീകരണ ദിനത്തിൽ മോദി ആശംസകൾ അറിയിച്ചിരുന്നു. രാജ്യത്തിന്‍റെ വികസനത്തിന് ഈ സംസ്ഥാനങ്ങൾ നൽകിയ സംഭാവനകളെ എടുത്ത് പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.
-
കേരളപ്പിറവിയുടെ സവിശേഷമായ അവസരത്തിൽ ആശംസകൾ. ഉത്സാഹത്തിനും സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങൾ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാർഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ; അവർ നേട്ടങ്ങളാൽ പ്രചോദിതരാകുന്നതു തുടരട്ടെ.
— Narendra Modi (@narendramodi) November 1, 2023 " class="align-text-top noRightClick twitterSection" data="
">കേരളപ്പിറവിയുടെ സവിശേഷമായ അവസരത്തിൽ ആശംസകൾ. ഉത്സാഹത്തിനും സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങൾ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാർഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ; അവർ നേട്ടങ്ങളാൽ പ്രചോദിതരാകുന്നതു തുടരട്ടെ.
— Narendra Modi (@narendramodi) November 1, 2023കേരളപ്പിറവിയുടെ സവിശേഷമായ അവസരത്തിൽ ആശംസകൾ. ഉത്സാഹത്തിനും സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങൾ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാർഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ; അവർ നേട്ടങ്ങളാൽ പ്രചോദിതരാകുന്നതു തുടരട്ടെ.
— Narendra Modi (@narendramodi) November 1, 2023
കൃഷി, പ്രതിരോധം മേഖലകളിൽ ഹരിയാന നൽകിയത് വലിയ സംഭാവന : 'സംസ്ഥാന സ്ഥാപക ദിനത്തിൽ ഹരിയാനയിലെ എല്ലാ ജനങ്ങൾക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. കൃഷി, പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളിൽ ഹരിയാന എല്ലായ്‌പ്പോഴും രാജ്യത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വികസനത്തിന്‍റെ എല്ലാ പാരാമീറ്ററുകളിലും ഈ സംസ്ഥാനം പുതിയ റെക്കോർഡുകൾ സൃഷ്‌ടിക്കുന്നത് തുടരട്ടെ' -ഹരിയാന രൂപീകരണ ദിനത്തിൽ മോദി എക്‌സിൽ കുറിച്ചു (PM Wished To Haryana Formation Day).
മധ്യപ്രദേശ് അനുദിനം വികസനത്തിന്‍റെ പാതയിൽ : മധ്യപ്രദേശിനായി എഴുതിയ മറ്റൊരു പോസ്‌റ്റിൽ 'സംസ്ഥാന സ്ഥാപക ദിനത്തിൽ മധ്യപ്രദേശിലെ എല്ലാ ജനങ്ങൾക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. അനുദിനം വികസനത്തിന്‍റെ പുതിയ ഉയരങ്ങളിലെത്തുന്ന മധ്യപ്രദേശ് അമൃതകാലത്തിൽ രാജ്യത്തിന്‍റെ പ്രമേയങ്ങൾ സാക്ഷാത്‌കരിക്കുന്നതിൽ പ്രധാന സംഭാവനയാണ് നൽകുന്നത്. ഈ സംസ്ഥാനം പുരോഗതിയുടെ പാതയിൽ മുന്നോട്ട് പോകട്ടെ' എന്നാണ് കുറിച്ചത് (PM Wished To Madya Pradesh Formation Day).
സംസ്‌കാര സമ്പന്നതയിൽ ആദിവാസി സമൂഹങ്ങൾക്ക് വലിയ പങ്ക് : ഛത്തീസ്‌ഗഡിലെ ജനലക്ഷങ്ങൾക്കും ആശംസകൾ നേർന്ന നരേന്ദ്ര മോദി, സംസ്ഥാനത്തെ ജനങ്ങളുടെ ഊർജസ്വലത ഛത്തീസ്‌ഗഡിനെ വേറിട്ട് നിർത്തുന്നതായി പറഞ്ഞു. ഇവിടുത്തെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നതിൽ ആദിവാസി സമൂഹങ്ങൾ വളരെ പ്രധാനപ്പെട്ട സംഭാവനയുണ്ട്. സംസ്ഥാനത്തിന്‍റെ മഹത്തായ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും എല്ലാവരെയും ആകർഷിക്കുന്നതായും മോദി എടുത്തു പറഞ്ഞിരുന്നു (PM Wished To Chhattisgarh Formation Day).
കർണാടകയ്‌ക്കും ആന്ധ്രപ്രദേശിനും ആശംസകൾ : പുരാതന നവീകരണത്തിന്‍റെയും ആധുനിക സംരംഭങ്ങളുടെയും കളിത്തൊട്ടിലായ കർണാടകയിലെ ജനങ്ങൾ ഊഷ്‌മളതയുടെയും വിവേകത്തിന്‍റെയും സമ്മിശ്ര ഗുണമുള്ളവരാണെന്നും ഇത് മഹത്വത്തിലേക്കുള്ള സംസ്ഥാനത്തിന്‍റെ അശ്രാന്തമായ യാത്രയ്‌ക്ക് ഊർജം പകരുന്നതായും അദ്ദേഹം കുറിച്ചു. സംസ്ഥാന രൂപീകരണ ദിനത്തിൽ ആന്ധ്രപ്രദേശിലെ ജനങ്ങൾ അവരുടെ അസാധാരണമായ കഴിവുകൾ, അചഞ്ചലമായ ദൃഢനിശ്ചയം, അചഞ്ചലമായ സ്ഥിരോത്സാഹം എന്നിവയാൽ മികവിന്‍റെ വൈവിധ്യമാർന്ന മേഖലകളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെ മാതൃഭായിലും ഇംഗ്ലീഷിലും മോദി ആശംസ കുറിപ്പുകൾ പങ്കിട്ടിരുന്നു (PM Wished To Karnataka and Andhra Pradesh Formation Day).
1956 നവംബര്‍ ഒന്നിന് ഹരിയാന രൂപീകരിക്കപ്പെട്ടപ്പോൾ, അന്നുതന്നെയാണ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവ സംയോജിപ്പിച്ച് കേരളം രൂപീകരിക്കപ്പെട്ടത്. ഇതേ വർഷം തന്നെ ഹൈദരാബാദിലെ തെലുഗു സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിച്ച് ആന്ധ്രപ്രദേശ് രൂപീകരിച്ചു. ഇന്ത്യയിലെ എല്ലാ കന്നഡ സംസാരിക്കുന്ന പ്രദേശങ്ങളും സംയോജിപ്പിച്ചാണ് കർണാടക രൂപീകരിച്ചത്. 2000ൽ മധ്യപ്രദേശിൽ നിന്ന് വിഭജിച്ച് ഛത്തീസ്‌ഗഢും രൂപീകരിക്കപ്പെടുകയായിരുന്നു.