ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളത്തിലേക്ക്; എൻഡിഎയുടെ പരിപാടിയിൽ പങ്കെടുക്കും - നരേന്ദ്ര മോദി എൻഡിഎ പരിപാടിയിൽ പങ്കെടുക്കും

Prime Minister will address Kerala BJP-NDA program in January : നരേന്ദ്ര മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ നടക്കുന്ന എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

PM Modi to visit Kerala in January  K Surendran  PM Narendra Modi to visit Kerala in January  Prime Minister Narendra Modi will visit Kerala  PM Narendra Modi will address BJP NDA programme  BJP state chief K Surendran  K Surendran about PM Narendra Modis kerala visit  PM Narendra Modis kerala visit  പ്രധാനമന്ത്രി നരേന്ദ്ര മോദി  നരേന്ദ്ര മോദി ജനുവരിയിൽ കേരളത്തിലേക്ക്  നരേന്ദ്ര മോദി എൻഡിഎ പരിപാടിയിൽ പങ്കെടുക്കും  പ്രധാനമന്ത്രി കേരളത്തിലേക്ക്
Prime Minister Narendra Modi will visit Kerala
author img

By ETV Bharat Kerala Team

Published : Dec 9, 2023, 7:14 PM IST

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി-എൻഡിഎ പരിപാടിയിൽ പ്രധാനമന്ത്രി സംസാരിക്കുമെന്നും കെ സുരേന്ദ്രൻ ശനിയാഴ്‌ച പറഞ്ഞു. എൻഡിഎയുടെ സംസ്ഥാന നേതൃയോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ (PM Narendra Modi to visit Kerala in January also attend NDA event).

മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ നടക്കുന്ന എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനുവരിയിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭ മണ്ഡലങ്ങളിലും മുന്നണി നേതാക്കളും പ്രവർത്തകരും കാൽനട ജാഥകൾ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്‌തുമസ് സന്ദേശവുമായി സംസ്ഥാനത്തെ എല്ലാ ക്രിസ്‌ത്യൻ ഭവനങ്ങളും സന്ദർശിക്കാൻ എൻഡിഎ തീരുമാനിച്ചിട്ടുണ്ട്.

ബിജെപി നേതാക്കൾ മാത്രമല്ല എൻഡിഎയുടെ എല്ലാ നേതാക്കളും പ്രധാനമന്ത്രിയുടെ സന്ദേശവുമായി സംസ്ഥാനത്തെ ക്രിസ്‌ത്യൻ ഭവനങ്ങൾ സന്ദർശിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിന്‍റെയും സിപിഎം നേതൃത്വം വഹിക്കുന്ന എൽഡിഎഫിന്‍റെയും വർഗീയ പ്രീണന നയം തുറന്നുകാട്ടാൻ ഈ അവസരം പ്രയോജനപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ ആസൂത്രണം ചെയ്യുന്ന വിവിധ പരിപാടികൾ പട്ടികപ്പെടുത്തിയ അദ്ദേഹം ഡിസംബറിൽ മുന്നണിയുടെ ജില്ല മണ്ഡല സമ്മേളനങ്ങൾ പൂർത്തിയാക്കുമെന്നും അറിയിച്ചു. ജനുവരി അവസാനം മുതൽ ഫെബ്രുവരി മാസം വരെ എൻഡിഎയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം വൻ പ്രചാരണ ജാഥകൾ നടത്തും. ജനുവരി ആദ്യവാരം കേരളത്തിൽ നടക്കുന്ന എൻഡിഎ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി സമ്മതിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ അറിയിച്ചു

എൻഡിഎ വിപുലീകരണത്തിന്‍റെ ഭാഗമായി ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗത്തെ സംസ്ഥാനത്ത് മുന്നണിയുടെ ഭാഗമാക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പിണറായി വിജയൻ മുഖ്യമന്ത്രിയായ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച ബിജെപി അധ്യക്ഷൻ കേന്ദ്രസർക്കാരിന്‍റെ വിക്ഷിത് ഭാരത് സങ്കൽപ യാത്രയുമായി സർക്കാർ സഹകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്‍റെ വികസന പരിപാടികൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളിലേക്കെത്തേണ്ടെന്ന നിലപാടിൽ ഇടതുപക്ഷ സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപിയുടെയും എൻഡിഎയുടെയും വിവിധ നേതാക്കളും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

READ ALSO: 'എന്‍റെ അടുത്ത ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും..': പ്രധാനമന്ത്രി നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.