ETV Bharat / bharat

'സുരക്ഷ സൈനികരുള്ള സ്ഥലങ്ങൾ ക്ഷേത്രങ്ങൾക്ക് സമാനം', സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Narendra Modi Celebrated Diwali With Soldiers : അതിർത്തിയിലെ ശക്തമായ മതിൽ സൈനികരാണെന്നും അവരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി

Modi Diwali With Soldiers  Modi Celebrated Diwali With Soldiers  Soldiers  PM Narendra Modi  Diwali  പ്രധാനമന്ത്രി നരേന്ദ്ര മോദി  സുരക്ഷ സൈനികർ  ദീപാവലി  സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി  മോദി ദീപാവലി
PM Narendra Modi Celebrated Diwali With Soldiers
author img

By ETV Bharat Kerala Team

Published : Nov 12, 2023, 10:54 PM IST

ലെപ്‌ച : സുരക്ഷ സൈനികരുള്ള സ്ഥലങ്ങൾ ക്ഷേത്രങ്ങൾക്ക് സമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച ശേഷം സൈനികരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (Narendra Modi Celebrated Diwali With Soldiers). ലോകത്തിന്‍റെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രതീക്ഷകള്‍ വർധിച്ചുവരികയാണ്. ഇത്തരമൊരു സമയത്ത് ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.

  • The courage of our security forces is unwavering. Stationed in the toughest terrains, away from their loved ones, their sacrifice and dedication keep us safe and secure. India will always be grateful to these heroes who are the perfect embodiment of bravery and resilience. pic.twitter.com/Ve1OuQuZXY

    — Narendra Modi (@narendramodi) November 12, 2023 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്തിന്‍റെ സമാധാന അന്തരീക്ഷത്തിൽ സൈനികർക്ക് വലിയ പങ്കുണ്ട്. അതിർത്തിയിൽ നിൽക്കുന്ന ധീരരായ സൈനികർ കാരണമാണ് ഇന്ത്യ സംരക്ഷിക്കപ്പെടുന്നത്. പലപ്പോഴായി നിരവധി യുദ്ധങ്ങളിലൂടെ സൈനികർ രാജ്യത്തിന്‍റെ ഹൃദയം കീഴടക്കി. വെല്ലുവിളികളെ അഭിമുഖീകരിച്ച് വിജയം നേടി. ഉത്സവ സമയത്ത് പോലും കുടുംബവുമായി അകന്ന് അതിർത്തികളിൽ വിന്യസിച്ചിരിക്കുന്നത് പ്രതിബദ്ധതയുടെ ഉദാഹരണമാണെന്നും രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.

കഴിഞ്ഞ 30-35 വർക്കാലമായി താൻ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ലാത്തപ്പോൾ പോലും അത് പിന്തുടർന്നിരുന്നെന്നും മോദി കൂട്ടിച്ചേർത്തു. അതിർത്തിയിലെ ശക്തമായ മതിൽ സൈനികരാണെന്ന് എപ്പോഴും തെളിയിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ 500 ലേറെ വനിത ഉദ്യോഗസ്ഥർക്ക് കരസേനയിൽ നിയമനം ലഭിച്ചു. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ ഒഴിപ്പിക്കലുകളിലും മറ്റ് പ്രകൃതി ദുരന്തങ്ങളിലും സായുധ സേന വഹിച്ച പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു.

സുഡാനിലേയും തുർക്കിയിലേയും ഇന്ത്യൻ സൈന്യത്തിന്‍റെ ഇടപെടൽ മോദി എടുത്തുപറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ രാജ്യം നിരവധി നേട്ടങ്ങൾ കൈവരിച്ചു. ചന്ദ്രയാൻ 3, ആദിത്യ എൽ1 വിക്ഷേപണം, ഏഷ്യൻ ആന്‍ഡ് പാരാലിമ്പിക് ഗെയിംസിലെ 100 മെഡലുകൾ, പുതിയ പാർലമെന്‍റ് കെട്ടിടം, വനിത സംവരണ ബിൽ പാസാക്കൽ, ജി 20 ആതിഥേയത്വം, ജിഡിപിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിയത് എന്നിങ്ങനെ ഇന്ത്യയുടെ നേട്ടങ്ങളുടെ ഒരു പട്ടികയും മോദി ഉയർത്തിക്കാട്ടി.

ഇന്ത്യയുടെ സുരക്ഷ സേനയുടെ കഴിവുകൾ നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ മേഖലയിൽ ഒരു വലിയ ആഗോള ശക്തിയായി ഇന്ത്യ അതിവേഗം വളർന്നു വരികയാണെന്നും മോദി പറഞ്ഞു. സൈനികരുമായുള്ള ആശയവിനിമയത്തിന്‍റെ ചിത്രങ്ങൾ പ്രധാനമന്ത്രി ഔദ്യോഗിക എക്‌സ് പേജിൽ പങ്കിട്ടിരുന്നു. സുരക്ഷ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത് ആഴത്തിലുള്ള വികാരവും അഭിമാനവും നിറഞ്ഞ അനുഭവമാണെന്ന് മോദി കുറിച്ചു.

Also Read : 'ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ'; ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.