ETV Bharat / bharat

'കേരളത്തിലെ ശത്രുക്കള്‍ ഇവിടെ മിത്രങ്ങള്‍, ത്രിപുരയെ കൊള്ളയടിച്ചവര്‍'; സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ മോദി - tripura election 2023

ഫെബ്രുവരി 16നാണ് ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചുള്ള ബിജെപി പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Modis dig at cpm Congress alliance in Tripura  cpm Congress alliance in Tripura
സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ മോദി
author img

By

Published : Feb 11, 2023, 7:24 PM IST

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം - കോണ്‍ഗ്രസ് സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ശത്രുക്കളായ സിപിഎമ്മും കോണ്‍ഗ്രസും ഇവിടെ സുഹൃത്തുക്കളാണ്. രാധാകിഷോർപൂരിലെ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ശനിയാഴ്‌ച ഇടത് - കോൺഗ്രസ് സഖ്യത്തിനെതിരെ പ്രധാനമന്ത്രി തുറന്നടിച്ചത്.

ത്രിപുരയില്‍ ബിജെപി അധികാരത്തിൽ വരുന്നതിന് മുന്‍പ് മുൻ സർക്കാരുകൾ സംസ്ഥാനത്തെ കൊള്ളയടിച്ചു. വർഷങ്ങളായി ത്രിപുര ഭരിച്ച സർക്കാരുകൾ പാവപ്പെട്ടവര്‍, പട്ടികവർഗക്കാര്‍, സ്‌ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ ഉൾപ്പെടെയുള്ളവരുടെ ജീവിതം ദുരിതപൂർണമാക്കി. അങ്ങനെ സ്വപ്‌നങ്ങൾ തകർന്നതിനെ തുടര്‍ന്ന് യുവാക്കളടക്കം സംസ്ഥാനം വിട്ട് പുറത്തേക്ക് പോവുകയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ത്രിപുരയിൽ ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി മോദി.

'അവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികൾ': സിപിഎം - കോൺഗ്രസ് സഖ്യത്തെ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നേരിടുമെന്നാണ് മോദിയുടെ പ്രഖ്യാപനം. 'ഈ പരിപാടിയിലേക്ക് ഇത്രയധികം ജനങ്ങള്‍ എത്തിയതിലൂടെ സംസ്ഥാനത്തെ ബിജെപി സർക്കാരിന്‍റെ തിരിച്ചുവരവിന്‍റെ പ്രഖ്യാപനമാണ് ഇന്ന് നടന്നത്. നിങ്ങളുടെ ഈ സാന്നിധ്യം ഞങ്ങളുടെ എതിരാളികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകും' - ഇരു പാര്‍ട്ടികള്‍ക്കുമെതിരായി മോദി പറഞ്ഞു.

'അവരുടെ ഭരണകാലത്ത് ജനങ്ങൾക്ക് വെള്ളവും വൈദ്യുതിയും പോലും ലഭിക്കാൻ പ്രയാസമായിരുന്നു. നേരത്തെ ഡൽഹിയും ത്രിപുരയും ഭരിച്ചവർ ഈ സൗകര്യങ്ങളെക്കുറിച്ച് ഒരുതവണ പോലും ശ്രദ്ധിച്ചില്ല. വർഷങ്ങളോളം ത്രിപുര കൊള്ളയടിച്ചവരും സംസ്ഥാനത്തെ ജനങ്ങളെ ദരിദ്രാവസ്ഥയിൽ ജീവിക്കാൻ ഇടവരുത്തിയവരും ഇപ്പോൾ ഒരുമിച്ചിരിക്കുന്നു' - മോദി സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ചുകൊണ്ട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.