ETV Bharat / bharat

PM Modi Visit to ISRO ചന്ദ്രയാന്‍ 3 ന്‍റെ ചരിത്ര വിജയം; ശാസ്‌ത്രജ്ഞരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ഐഎസ്‌ആര്‍ഒയില്‍ നേരിട്ടെത്തും - ശോഭ കരന്ദ്‌ലാജെ

PM Modi will visit ISRO to congratulate scientists: ദക്ഷിണാഫ്രിക, ഗ്രീസ് പര്യടനങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നേരിട്ട് ബെംഗളൂരുവിലെത്തുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയാണ് അറിയിച്ചത്

PM Modi Visit to ISRO  PM Modi  PM Modi Visit  ISRO on Chandrayaan 3 Success  ISRO  Chandrayaan 3  Bengaluru  PM Modi will visit ISRO to congratulate scientists  Narendra Modi  ISRO Scientists  South Africa  Greece  Suryayaa  Shobha Karandlaje  Bengaluru Traffic Police  ചന്ദ്രയാന്‍ 3  ഐഎസ്‌ആര്‍ഒ  ശാസ്‌ത്രജ്ഞരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി  പ്രധാനമന്ത്രി  നരേന്ദ്രമോദി  ബെംഗളൂരു  ദക്ഷിണാഫ്രിക  ബിജെപി  HAL Airport  SPG  എസ്‌പിജി  ശോഭ കരന്ദ്‌ലാജെ  Shobha Karandlaje
PM Modi Visit to ISRO on Chandrayaan 3 Success
author img

By ETV Bharat Kerala Team

Published : Aug 25, 2023, 9:22 PM IST

ബെംഗളൂരു: ചന്ദ്രയാന്‍ 3 (Chandrayaan 3) ദൗത്യം വിജയകരമായി നടപ്പിലാക്കിയ ഐഎസ്‌ആര്‍ഒയിലെ ശാസ്‌ത്രജ്ഞരെ (ISRO Scientists) അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി (Prime Minister) നരേന്ദ്രമോദി (Narendra Modi) നേരിട്ടെത്തും. ശനിയാഴ്‌ചയാണ് (ഓഗസ്‌റ്റ് 26) പ്രധാനമന്ത്രി ശാസ്‌ത്രജ്ഞരെ നേരില്‍ കാണാന്‍ ബെംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ആസ്ഥാനത്തെത്തുക. തികച്ചും ഇതിന് മാത്രമായുള്ള സന്ദര്‍ശനം ആയതുകൊണ്ടുതന്നെ ബിജെപി പതാകകളോ റോഡ്‌ ഷോകളോ ഇല്ലാതെയാണ് പ്രധാനമന്ത്രിയുടെ യാത്ര ആസൂത്രണം ചെയ്‌തിട്ടുള്ളത്.

നേരില്‍ക്കണ്ട് അഭിനന്ദിക്കാന്‍: ദക്ഷിണാഫ്രിക്ക (South Africa), ഗ്രീസ് (Greece) പര്യടനങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നേരിട്ട് ബെംഗളൂരുവിലെത്തും. ഐഎസ്‌ആര്‍ഒയിലെ (ISRO) എല്ലാ ശാസ്‌ത്രജ്ഞരെയും അദ്ദേഹം നേരില്‍ക്കണ്ട് അഭിനന്ദിക്കും. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള സൂര്യയാന്‍ (Suryayaan) പദ്ധതിയെ കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ (Shobha Karandlaje) പറഞ്ഞു. ഇതുകൂടാതെ റോഡ്‌ ഷോയെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ബെംഗളൂരുവിലെ ബിജെപി (BJP) പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുകയെന്നും ശോഭ കരന്ദലാജെ വ്യക്തമാക്കി.

Also Read: PM Modi About Chandrayaan 3 'ഇന്ത്യ ഈസ് നൗ ഓണ്‍ ദ മൂണ്‍, ഇത് ബഹിരാകാശ ദൗത്യത്തിലെ സുപ്രധാന അധ്യായം': പ്രധാനമന്ത്രി

സന്ദര്‍ശനം ഇങ്ങനെ: നാളെ (ഓഗസ്‌റ്റ്‌ 26) രാവിലെ ആറുമണിക്ക് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വിമാനത്താവളത്തിലെത്തുന്ന (HAL Airport) പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി പീന്യയില്‍ ഒരു കീലോമീറ്ററോളം റോഡ് ഷോയും (Road Show) നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എസ്‌പിജി (SPG) അനുമതി നൽകാത്തതിനെ തുടര്‍ന്ന് റോഡ്ഷോ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ തുറന്ന വാഹനത്തിന് പകരം സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെയുള്ള ഔദ്യോഗിക വാഹനത്തിലിരുന്ന് പ്രധാനമന്ത്രി ജീവനക്കാര്‍ക്ക് കൈവീശി അഭിവാദ്യമര്‍പ്പിക്കും.

യാത്ര നിയന്ത്രണങ്ങള്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ബെംഗളൂരു ട്രാഫിക് പൊലീസ് (Bengaluru Traffic Police) നഗരത്തിലെ ചില ഭാഗങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. അതായത് പുലര്‍ച്ചെ 4.30 മുതല്‍ 9.30 വരെ ഓൾഡ് എയർപോർട്ട് റോഡ്, ഓൾഡ് മദ്രാസ് റോഡ്, എംജി റോഡ്, കബ്ബൺ റോഡ്, രാജ്ഭവൻ റോഡ്, ബല്ലാരി റോഡ് (മേഖ്രി സർക്കിൾ), സിവി രാമൻ റോഡ്, യശ്വന്ത്പൂർ ഫ്‌ളൈഓവർ, തുമാകൂർ റോഡ് (യശ്വന്ത്പൂർ മുതൽ നാഗസാന്ദ്ര വരെ), മഗഡി റോഡ്, ഹൊറവർതുല റോഡ് (ഗോരഗുണ്ടെ പാല്യ സുമനഹള്ളി ജങ്‌ഷന്‍ മുതല്‍), ഗുബ്ബി തോട്ടടപ്പ റോഡ്, ജാലഹള്ളി ക്രോസ്റോഡുകൾ എന്നിവയിലൂടെ യാത്ര ചെയ്യുന്നവര്‍ ബദൽ റൂട്ടുകള്‍ ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. മാത്രമല്ല, നഗരത്തിനകത്ത് ചരക്ക് വാഹനങ്ങൾക്ക് 11 മണി വരെ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: Chandrayaan 3 Success world hails india ഇന്ത്യയ്‌ക്ക് അഭിനന്ദനവുമായി ലോകം, ഇന്ത്യ ചന്ദ്രനില്‍ നടക്കുന്നുവെന്ന് ഐഎസ്ആർഒ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.