ന്യൂഡൽഹി : ജി20 ഉച്ചകോടിയിലും സിഒപി26 കാലാവസ്ഥാസമ്മേളനത്തിലും പങ്കെടുത്ത ശേഷം മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് അവലോക യോഗത്തില്‍ പങ്കെടുക്കും. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കവറേജ് കുറവുള്ള ജില്ലകളുടെ, അധികാരികളുമായി അദ്ദേഹം ആശയവിനിമയം നടത്തും.
നവംബർ മൂന്നിന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിങ് വഴിയാണ് അവലോകനയോഗമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ആദ്യ ഡോസ് 50 ശതമാനത്തിൽ താഴെയുള്ള ജില്ലകളും രണ്ടാമത്തെ ഡോസ് അതിലും കുറഞ്ഞ ജില്ലകളുമാണ് യോഗത്തിന്‍റെ പരിഗണനാവിഷയം.
ALSO READ:നൂറ് രൂപയ്ക്ക് വേണ്ടി ജീവനക്കാരൻ ഓക്സിജൻ മാസ്ക് മാറ്റി; കുഞ്ഞിന് ദാരുണാന്ത്യം
ഇതിന്‍റെ അടിസ്ഥാനത്തിൽ ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര,മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40ലേറെ ജില്ല മജിസ്‌ട്രേറ്റുമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
അതേസമയം രാജ്യത്തെ ആകെ കൊവിഡ് വാക്സിനേഷൻ 106.14 കോടി (1,06,14,40,335) കടന്നു. 24 മണിക്കൂറിനിടെ 68,04,806 വാക്‌സിന്‍ ഡോസുകളാണ് നൽകിയത്.