ന്യൂഡല്‍ഹി: ചെറുകിട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ അടുത്ത ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്‌ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രഖ്യാപനം. പദ്ധതിയിലൂടെ 9.75ലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് 19,500 കോടിയിലധികം രൂപ ധനസഹായമായി നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു.
കര്‍ഷകരുമായി സംവദിച്ചതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമറും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമിയുള്ള ചെറുകിട പരിമിത കര്‍ഷക കുടുംബങ്ങള്‍ക്കായി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പിഎം-കിസാൻ.
പിഎം-കിസാന്‍ പദ്ധതിയിലൂടെ പ്രതിവര്‍ഷം 6,000 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2,000 രൂപ വീതം മൂന്ന് ഗഡുക്കളായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നിക്ഷേപം നടത്തുന്നത്. പദ്ധതിയിലൂടെ ഇതുവരെ 1.38 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്‌തിട്ടുണ്ട്.
Read more: പിഎം കിസാന്‍ പദ്ധതി: കര്‍ഷകരുടെ അക്കൗണ്ടില്‍ 19,000 കോടി രൂപ ഇന്ന് എത്തുമെന്ന് കേന്ദ്രം