ETV Bharat / bharat

പ്രധാൻ മന്ത്രി ആവാസ് യോജന; യുപിയിലെ ജനങ്ങൾക്ക് ധനസഹായം നൽകാനൊരുങ്ങി പ്രധാനമന്ത്രി - പ്രധാൻ മന്ത്രി ആവാസ് യോജന

ആദ്യ ഗഡു 5.30 ലക്ഷം ഗുണഭോക്താക്കൾക്കും രണ്ടാം ഗഡു 80,000 ഗുണഭോക്താക്കൾക്കും ലഭിക്കും

Modi to release financial assistance  Modi to release PMAY-G  PMAY-G release in UP  പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രധാൻ മന്ത്രി ആവാസ് യോജന  ഉത്തർപ്രദേശ്
പ്രധാൻ മന്ത്രി ആവാസ് യോജന
author img

By

Published : Jan 20, 2021, 8:46 AM IST

ന്യൂഡൽഹി: പ്രധാൻ മന്ത്രി ആവാസ് യോജനയുടെ ഭാഗമായി ഉത്തർപ്രദേശിലെ 6.1 ലക്ഷം ഗുണഭോക്താക്കൾക്ക് 2,691 കോടി രൂപ ധനസഹായം പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് വിതരണം നടക്കുക. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ആദ്യ ഗഡു 5.30 ലക്ഷം ഗുണഭോക്താക്കൾക്കും രണ്ടാം ഗഡു 80,000 ഗുണഭോക്താക്കൾക്കും ലഭിക്കും.

ഭവന നിർമാണത്തിനായി പിഎംഎവൈയുടെ ഭാഗമായി 2016 നവംബർ 20നാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം ഇതുവരെ രാജ്യത്തുടനീളം 1.26 കോടി വീടുകൾ നിർമിച്ചിട്ടുണ്ട്. പി‌എം‌എ‌വൈ-ജി പ്രകാരം സാധാരണ പ്രദേശങ്ങളിൽ ഉള്ളവർക്ക് 1.20 ലക്ഷം രൂപയും മലയോര പ്രദേശങ്ങൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, ദുർഘട പ്രദേശങ്ങൾ, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ഉള്ളവർക്ക് 1.30 ലക്ഷം രൂപയും ലഭിക്കുന്നു. ഇതിനുപുറമെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഗ്യാരന്‍റി സ്‌കീം പ്രകാരം അവിദഗ്‌ധ തൊഴിൽ വേതനത്തിനും പിന്തുണ നൽകുന്നു. സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമിൻ (എസ്ബിഎം-ജി) വഴി ശുചിമുറി നിർമാണത്തിന് 12,000 രൂപയും നൽകുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.