ന്യൂഡല്‍ഹി : ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (11.10.21) രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്‌ഘാടനം ചെയ്യും. ശേഷം വ്യവസായ പ്രമുഖരുമായും ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി സംവദിക്കും.
ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കുന്നതിനും സാങ്കേതികമായി മുന്നേറുന്നതിനും ബഹിരാകാശ രംഗത്ത് പ്രധാനിയാകുന്നതിനും ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന്‍ (ഐഎസ്‌പിഎ) സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്‌തു.
Also Read: കർഷക കൊലപാതകം, നാണയപ്പെരുപ്പം, തൊഴിലില്ലായ്‌മ; പ്രധാനമന്ത്രി മൗനത്തിലെന്ന് രാഹുൽ ഗാന്ധി
പ്രാദേശിക ബഹിരാകാശ വ്യവസായം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്ന സംഘടനയില്‍ ലാര്‍സണ്‍ ആന്‍റ് ട്യുബ്രോ, നെല്‍കോ (ടാറ്റ ഗ്രൂപ്പ്), വണ്‍വെബ്, ഭാരതി എയര്‍ടെല്‍, മാപ്ഇന്ത്യ, വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്‌ട്രീസ്, അനന്ത് ടെക്‌നോളജി ലിമിറ്റഡ് എന്നിവയാണ് സ്ഥാപക അംഗങ്ങള്‍.