ETV Bharat / bharat

കൊവിഡ് പ്രതിരോധം; പ്രധാനമന്ത്രി - ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് - covid management

കർണാടക, ബീഹാർ, അസം, ചണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചൽപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തുന്നത്.

PM Modi interaction  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  പ്രധാനമന്ത്രി ചർച്ച  നരേന്ദ്രമോദി  PM Modi to interact with state, district officials across countr  covid management  narendramodi
പ്രധാനമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും
author img

By

Published : May 18, 2021, 6:56 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കർണാടക, ബീഹാർ, അസം, ചണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചൽപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്യും. ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി

താഴെത്തട്ടിലെ പ്രവര്‍ത്തകരാണ് കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും വലിയ പോരാളികള്‍. അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനുമായാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വർധിച്ചു വരുന്ന രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഉറപ്പ് വരുത്തുക, ആരോഗ്യസംരക്ഷണ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുക, ഫലപ്രദമായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട് - വ്യാപനം നിയന്ത്രിക്കുന്നതിന് കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളാണ് ഈ കൂടിക്കാഴ്‌ചക്ക് ഉള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.