ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് നടക്കാനിരിക്കുന്ന യോഗത്തിൽ രാജ്യത്തെ കൊവിഡ് സ്ഥിതി വിലയിരുത്തും. രോഗ പ്രതിരോധത്തിന് പരിശോധന, ചികിത്സ എന്നിവയ്‌ക്ക് മറ്റൊന്നും പകരമാകില്ലെന്ന് പ്രധാനമന്ത്രി ഏപ്രിൽ 17ന് നടന്ന യോഗത്തിൽ പറഞ്ഞു.
വാക്‌സിൻ ഉൽപാദനം വർധിപ്പിക്കുന്നതിന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും രാജ്യത്തിന്‍റെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. പ്രതിദിന മരണ നിരക്കും വര്‍ധിക്കുകയാണ്. പുതിയതായി 1,619 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 1,44,178 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.