ETV Bharat / bharat

കൊവിഡ് മരുന്ന് ഗവേഷണം വിലയിരുത്തി പ്രധാനമന്ത്രി - ഇന്ത്യ കൊവിഡ് വാര്‍ത്തകള്‍

മരുന്നുകള്‍ വിതരണം ചെയ്യേണ്ട പട്ടിക തയാറാക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുൻഗണന നല്‍കണമെന്നാണ് തീരുമാനം.

covid vaccine in india  covid latest news  കൊവാക്‌സിൻ വാര്‍ത്തകള്‍  കൊവിഡ് കണക്ക്  ഇന്ത്യ കൊവിഡ് വാര്‍ത്തകള്‍  modi latest news
കൊവിഡ് മരുന്ന് ഗവേഷണം വിലയിരുത്തി പ്രധാനമന്ത്രി
author img

By

Published : Nov 21, 2020, 2:44 AM IST

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സ്ഥിതി വിലയിരുത്താൻ വിദഗ്‌ധരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് മരുന്ന വികസനം, മരുന്ന് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായതായി മോദി ട്വീറ്റ് ചെയ്‌തു. കൊവിഡ് മരുന്നുകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പദ്ധതികള്‍ മോദി വിലയിരുത്തി. മരുന്നുകള്‍ വിതരണം ചെയ്യേണ്ട പട്ടിക തയാറാക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുൻഗണന നല്‍കണമെന്നാണ് തീരുമാനം. അതേസമയം ഭാരത് ബയോടെക്കിന്‍റെ മരുന്ന് പരീക്ഷണം മൂന്നാം ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. 28 കേന്ദ്രങ്ങളിലായി 2600 പേരിലാണ് മരുന്ന് പരീക്ഷിച്ചത്. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജും മരുന്ന് പരീക്ഷണത്തിന് വിധേയനായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.