ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കരസേനാ മേധാവിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കരസേന സ്വീകരിക്കുന്ന വിവിധ നടപടികളെക്കുറിച്ച് കരസേനാ മേധാവി ജനറൽ എം എം നരവാനേയോട് മോദി വിശദീകരണം തേടി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കുമെന്ന് നരവാനെ അറിയിച്ചു.
ഏതൊരു സാധാരണക്കാരനും കടന്നു വരാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ആശുപത്രിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജന്‍ ടാങ്കറുകളുടെ വിന്യാസത്തിനും സേനയുടെ സേവനം ലഭ്യമാണെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.