ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഭാവ്നഗറിലെത്തി - പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ

ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളെ പറ്റി അദ്ദേഹം അവലോകനം ചെയ്യും.

PM Modi reaches Gujarat to review damage caused by Cyclone Tauktae PM Modi reaches Gujarat Cyclone Tauktae Gujarat Tauktae Bhavnagar പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഭാവ്നഗറിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഭാവ്നഗർ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഭാവ്നഗറിലെത്തി
author img

By

Published : May 19, 2021, 2:29 PM IST

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഭാവ്നഗറിലെത്തി. പ്രദേശത്ത് ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളെ പറ്റി അദ്ദേഹം അവലോകനം നടത്തും. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് വിമാനത്താവളത്തിൽ നിന്നും അദ്ദേഹത്തെ സ്വീകരിച്ചത്. ടൗട്ടെ ചുഴലിക്കാറ്റ് ബാധിത മേഖലയായ അമ്രേലി, ഗിർ സോംനാഥ്, ഭാവ്നഗർ ജില്ലകളിൽ അദ്ദേഹം ഏരിയൽ സർവേ നടത്തുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. തുടര്‍ന്ന് അഹമ്മദാബാദിൽ അവലോകന യോഗം നടത്തും.

Read More: ടൗട്ടെ ചുഴലിക്കാറ്റ്; മോദി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

1998ന് ശേഷം ഗുജറാത്തിനെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. സംസ്ഥാനത്ത് നിരവധി വീടുകൾക്കും റോഡുകൾക്കും ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായി. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലാവസ്ഥയേയും ടൗട്ടെ ചുഴലിക്കാറ്റ് ബാധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.