ETV Bharat / bharat

രവീന്ദ്രനാഥ ടാഗോറിനെ സ്‌മരിച്ച് പ്രധാനമന്ത്രി - പ്രധാനമന്ത്രി വാര്‍ത്തകള്‍

ടാഗോറിന്‍റെ 160-ാം ജന്മവാർഷികമാണിന്ന്.

PM Modi pays tributes to Tagore  pm latest news  പ്രധാനമന്ത്രി വാര്‍ത്തകള്‍  ടാഗോര്‍ വാര്‍ത്തകള്‍
രവീന്ദ്രനാഥ ടാഗോറിനെ സ്‌മരിച്ച് പ്രധാനമന്ത്രി
author img

By

Published : May 9, 2021, 11:51 AM IST

ന്യൂഡൽഹി : 160-ാം ജന്മവാർഷിക ദിനത്തിൽ നോബൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിനെ സ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെയ്‌ ഏഴിനാണ് ടാഗോര്‍ ജനിച്ചത്. എന്നാൽ പരമ്പരാഗര ബംഗാള്‍ കലണ്ടര്‍ പ്രകാരം ടാഗോറിന്‍റെ ജന്മനാടായ ബംഗാളില്‍ ഇന്നാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിക്കുന്നത്. "ടാഗോർ ജയന്തിയിൽ, ഞാൻ മഹാനായ ഗുരുദേവ് ​​ടാഗോറിനെ നമിക്കുന്നു. അദ്ദേഹത്തിന്‍റെ മാതൃകാപരമായ ആശയങ്ങൾ അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ശക്തിയും പ്രചോദനം നല്‍കുന്നതാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാടകകൃത്ത്, തത്ത്വചിന്തകൻ, സംഗീതസംവിധായകൻ, കവി എന്നീ മേഖലകളില്‍ പകരം വയ്‌ക്കാനില്ലാത്ത സംഭാവനകള്‍ നൽകിയ ടാഗോറിന് അദ്ദേഹത്തിന്‍റെ കാവ്യസമാഹാരമായ ഗീതാഞ്ജലിക്ക് 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യവ്യക്തിയാണ് ടാഗോർ. സ്വാതന്ത്ര്യസമര സേനാനി ഗോപാൽ കൃഷ്ണ ഗോഖലെ, മഹാരാജ മഹാറാണ പ്രതാപ് എന്നിവരെയും പ്രധാനമന്ത്രി സ്മരിച്ചു. ഗോഖാലെയുടെ ജീവിതം രാജ്യസേവനത്തിനായി നീക്കിവച്ചിരുന്നു, ഇത് എല്ലായ്‌പ്പോഴും ജനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ധൈര്യം, യുദ്ധ നൈപുണ്യം എന്നിവയിലൂടെ ഇന്ത്യയ്ക്ക് മഹത്വം നൽകിയ മഹാറാണ പ്രതാപിന്‍റെ മാതൃരാജ്യത്തോടുള്ള ത്യാഗവും ഭക്തിയും അവിസ്മരണീയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

also read: ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ് "നിധി"യുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ സോളോ ട്രിപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.