ന്യൂഡല്‍ഹി : ഗാന്ധി ജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ രാജ്‌ഘട്ടില്‍ എത്തി മഹാത്മഗാന്ധിക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Pays Tribute To Mahatma Gandhi). മഹാത്മാഗാന്ധി ലോകത്തെയാകെ സ്വാധീനിച്ചെന്ന് പ്രധാനമന്ത്രി തന്‍റെ എക്‌സ് (നേരത്തെ ട്വിറ്റര്‍) ഹാന്‍ഡലില്‍ കുറിച്ചു (PM Modi On Gandhi Jayanti).
'ഗാന്ധി ജയന്തിയുടെ പ്രത്യേക അവസരത്തില്‍ ഞാന്‍ മഹാത്മാഗാന്ധിയെ വണങ്ങുന്നു. കാലാതീതമായ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ നമ്മുടെ പാതയില്‍ വെളിച്ചമായി കൊണ്ടിരിക്കുകയാണ്. ലോകത്തെയാകെ സ്വാധീനിച്ചിട്ടുണ്ട് മഹാത്മാഗാന്ധി. അനുകമ്പയുടെയും ഐക്യത്തിന്‍റെയും മനോഭാവം ഉണ്ടാക്കാന്‍ മനുഷ്യ രാശിയെ അദ്ദേഹം പ്രേരിപ്പിച്ചു.
-
I bow to Mahatma Gandhi on the special occasion of Gandhi Jayanti. His timeless teachings continue to illuminate our path. Mahatma Gandhi's impact is global, motivating the entire humankind to further the spirit of unity and compassion. May we always work towards fulfilling his…
— Narendra Modi (@narendramodi) October 2, 2023 " class="align-text-top noRightClick twitterSection" data="
">I bow to Mahatma Gandhi on the special occasion of Gandhi Jayanti. His timeless teachings continue to illuminate our path. Mahatma Gandhi's impact is global, motivating the entire humankind to further the spirit of unity and compassion. May we always work towards fulfilling his…
— Narendra Modi (@narendramodi) October 2, 2023I bow to Mahatma Gandhi on the special occasion of Gandhi Jayanti. His timeless teachings continue to illuminate our path. Mahatma Gandhi's impact is global, motivating the entire humankind to further the spirit of unity and compassion. May we always work towards fulfilling his…
— Narendra Modi (@narendramodi) October 2, 2023
അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കുന്നതിനായി നമുക്ക് എപ്പോഴും പ്രവര്‍ത്തിക്കാം. എല്ലായിടത്തും ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതിന്, അദ്ദേഹം സ്വപ്‌നം കണ്ട മാറ്റത്തിന്‍റെ വാഹകരാകാന്‍ അദ്ദേഹത്തിന്‍റെ ചിന്തകള്‍ ഓരോ ചെറുപ്പക്കാരെയും പ്രാപ്‌തരാക്കട്ടെ' -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
-
#WATCH | Delhi: PM Narendra Modi pays tribute to Mahatma Gandhi at Rajghat on the occasion of #GandhiJayanti pic.twitter.com/snfVr7x8bx
— ANI (@ANI) October 2, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Delhi: PM Narendra Modi pays tribute to Mahatma Gandhi at Rajghat on the occasion of #GandhiJayanti pic.twitter.com/snfVr7x8bx
— ANI (@ANI) October 2, 2023#WATCH | Delhi: PM Narendra Modi pays tribute to Mahatma Gandhi at Rajghat on the occasion of #GandhiJayanti pic.twitter.com/snfVr7x8bx
— ANI (@ANI) October 2, 2023
കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് രാവിലെ രാജ്‌ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദാരഞ്ജലി അര്‍പ്പിച്ചു. ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള, ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ എല്‍ജി സക്‌സേന എന്നിവരും രാജ്‌ഘട്ടില്‍ എത്തിയിരുന്നു.
രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ (ഒക്‌ടോബര്‍ 1) ഗാന്ധി ജയന്തി സന്ദശം പങ്കുവച്ചിരുന്നു. രാജ്യത്തിന്‍റെ ക്ഷേമത്തിനായി സ്വയം സമര്‍പ്പിക്കുകയും ചിന്തകളിലും സംസാരത്തിലും പ്രവകത്തികളിലും അദ്ദേഹത്തിന്‍റെ മൂല്യങ്ങളും ആശയങ്ങളും പിന്തുടരാന്‍ രാജ്യത്തെ ജനങ്ങളോട് രാഷ്‌ട്രപതി ആവശ്യപ്പെട്ടു.