ETV Bharat / bharat

ദണ്ഡിയാത്ര സ്മൃതി ദിനം; ഗുജറാത്തിലെ യാത്ര അനുസ്മരണ പരിപാടി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും - പുഷ്പാര്‍ച്ചന

1930 മാർച്ച് 12നാണ് മഹാത്മാ ഗാന്ധി ബ്രിട്ടണെതിരെ നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ ഭാഗമായ ഉപ്പുസത്യഗ്രഹം പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് ഉപ്പളങ്ങളിലേക്ക് ദണ്ഡിയാത്ര നടത്തിയത്.

PM Modi pays floral tribute to Mahatma Gandhi at Sabarmati Ashram  PM Modi  floral tribute to Mahatma Gandhi  Sabarmati Ashram  Mahatma Gandhi  ദണ്ഡിയാത്ര സ്മൃതി ദിനം; പ്രാധാനമന്ത്രി മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി  ദണ്ഡിയാത്ര സ്മൃതി ദിനം  പ്രാധാനമന്ത്രി മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി  പ്രാധാനമന്ത്രി  മഹാത്മാഗാന്ധി  പുഷ്പാര്‍ച്ചന  ദണ്ഡിയാത്ര
ദണ്ഡിയാത്ര സ്മൃതി ദിനം; പ്രാധാനമന്ത്രി മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി
author img

By

Published : Mar 12, 2021, 12:13 PM IST

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ചരിത്രപരമായ ദണ്ഡിയാത്രയുടെ 91-ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സബര്‍മതി ആശ്രമത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. ദണ്ഡിയാത്രയുടെ സ്മരണാർത്ഥം ഗുജറാത്തിലെ യാത്രാ അനുസ്മരണപരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. 81 പേരടങ്ങുന്ന സംഘമാണ് ഇത്തവണ ദണ്ഡിയാത്ര സ്മൃതി പരിപാടിയിൽ 386 കിലോമീറ്റർ നടക്കാൻ പോകുന്നത്.

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷികാഘോഷത്തിന്‍റെ ആരംഭം കുറിച്ചിരിക്കുന്ന വേളയിലാണ് മഹാത്മാഗാന്ധിയുടെ സമരചരിത്രം രാജ്യം മുഴുവൻ പ്രചരിപ്പിക്കുന്നത്. കേന്ദ്രസർക്കാറിന്‍റെ നേതൃത്വത്തിൽ ഈ വർഷം ആഗസ്റ്റ് 15 മുതൽ അടുത്ത വർഷത്തെ സ്വാതന്ത്ര്യ ദിനം വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് നടക്കുക.

1930 മാർച്ച് 12നാണ് മഹാത്മാ ഗാന്ധി ബ്രിട്ടനെതിരെ നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ ഭാഗമായ ഉപ്പുസത്യഗ്രഹം പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് ഉപ്പളങ്ങളിലേക്ക് ദണ്ഡിയാത്ര തീരുമാനിക്കപ്പെട്ടത്. സന്തത സഹചാരികളായിരുന്ന 78 പ്രവർത്തകരുമായിട്ടാണ് യാത്ര ആരംഭിച്ചത്. 386 കിലോ മീറ്ററാണ് ദണ്ഡിയാത്ര നടന്നത്. മഹാത്മാ ഗാന്ധിയുടെ അഹിംസാ സമരചരിത്രത്തിലെ സുപ്രധാനമായ ഏടായാണ് ദണ്ഡിയാത്ര കണക്കാക്കപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.