ETV Bharat / bharat

PM Modi Participate Swachh Bharat Drive സ്വച്ഛതാ ഹി സേവ; ചൂലെടുത്ത് പ്രധാനമന്ത്രി, ശുചീകരണത്തിൽ പങ്കാളിയായത് ഫിറ്റ്നസ് ഇൻഫ്ലുവൻസറിനൊപ്പം - ഫിറ്റ്നസ് ഇൻഫ്ലുവൻസറായ അങ്കിത് ബയാൻപുരിയ

cleanliness drive : ശുചിത്വത്തിനപ്പുറം ഫിറ്റ്‌നസും ആരോഗ്യവും ചര്‍ച്ചാവിഷയമായെന്നും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭാരതമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി

Ankit Baiyanpuriya with PM  cleanliness drive  cleanliness drive Participated pm modi  Swachhata Shramdaan  PM call for nation wide cleanliness drive  Mahatma Gandhi birth anniversary  സ്വച്ഛതാ ശ്രമദാൻ  ചൂലെടുത്ത് പ്രധാനമന്ത്രി  ശുചീകരണത്തിൽ ഫിറ്റ്നസ് ഇൻഫ്ലുവൻസറിനൊപ്പം  മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികം  ഫിറ്റ്നസ് ഇൻഫ്ലുവൻസറായ അങ്കിത് ബയാൻപുരിയ  ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
PM Modi participate Swachh Bharat Drive
author img

By ETV Bharat Kerala Team

Published : Oct 1, 2023, 11:00 PM IST

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാവരും ഒരു മണിക്കൂർ ശുചിത്വ നടപടികൾ കൈക്കൊള്ളണമെന്ന 'സ്വച്ഛതാ ഹി സേവ' ക്യാമ്പെയ്‌നിന്‍റെ ഭാഗമായി ഫിറ്റ്നസ് ഇൻഫ്ലുവൻസറായ അങ്കിത് ബയാൻപുരിയയോടൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi participate Swachh Bharat Drive).

ഇന്ന് രാജ്യം സ്വച്ഛതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അങ്കിത് ബയാൻപുരിയയും ഞാനും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ശുചിത്വത്തിനപ്പുറം ഫിറ്റ്‌നസും ആരോഗ്യവും ചര്‍ച്ചാവിഷയമായെന്നും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭാരതമാണ് ലക്ഷ്യമെന്നും പറഞ്ഞുകൊണ്ടാണ് മോദി വീഡിയോ സഹിതം എക്‌സിൽ പോസ്‌റ്റ്‌ ചെയ്‌തത്‌.

അതേസമയം ബയാൻപുരിയയ്‌ക്കൊപ്പം ചൂലെടുത്ത് വൃത്തിയാക്കുന്നതും മാലിന്യം വലിച്ചെറിയുന്നതുമാണ് പ്രധാനമന്ത്രി പങ്കുവച്ച വീഡിയോയിലുളളത്. മറ്റ് നിരവധി ബിജെപി നേതാക്കൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശുചിത്വ പരിപാടികൾ ഏറ്റെടുത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ അഹമ്മദാബാദിലും ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഡൽഹിയിലുമാണ് ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായത്.

രാജ്യവ്യാപകമായി ശുചിത്വയജ്ഞത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനയോട് സമൂഹത്തിന്‍റെ നാനാതുറകളിലുള്ള രാഷ്‌ട്രീയക്കാർ മുതൽ വിദ്യാർഥികൾ വരെ ഞായറാഴ്‌ച ഒരു മണിക്കൂർ നീണ്ട ‘ശ്രംദാനിൽ’ പങ്കാളികളായി. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തുടനീളം 9.20 ലക്ഷത്തിലധികം സൈറ്റുകൾ മെഗാ ഡ്രൈവിനായി സ്വീകരിച്ചിട്ടുണ്ട്.

ഒക്‌ടോബർ ഒന്നിന് എല്ലാ പൗരന്മാരോടും സ്വച്ഛതയ്‌ക്കായി ഒരു മണിക്കൂർ ശ്രംദാനിൽ പങ്കാളികളാകാൻ മൻ കി ബാത്തിന്‍റെ കഴിഞ്ഞ എപ്പിസോഡിൽ പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിന്‍റെ തലേ ദിവസം അദ്ദേഹത്തിന്‍റെ ഒരു 'സ്വച്ഛാഞ്ജലി'(ശുചിത്വ ആദരവ്‌) അർപ്പിക്കാൻ മോദി പറഞ്ഞു.

'വരൂ, നമുക്ക് ഒരു പുതിയ ചരിത്രം സൃഷ്‌ടിക്കാം! ഇന്ന് രാവിലെ 10 മണിക്ക് ശുചിത്വത്തിലൂടെ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നമുക്ക് ഒരു മണിക്കൂർ സന്നദ്ധസേവനം നടത്താം. ഇതിൽ പങ്കാളികളാകാൻ പ്രാദേശിക ശുചിത്വ പരിപാടികൾ സ്‌കാൻ ചെയ്യുക. #മാലിന്യമുക്ത ഇന്ത്യ എന്ന ഹാഷ്‌ ടാഗോടെ മാലിന്യമുക്ത ഇന്ത്യയ്ക്കായ് നമുക്ക് ഒരുമിച്ച് സ്വപ്‌നം കാണാം, അത്‌ ഞങ്ങൾ സാക്ഷാത്കരിക്കും' എന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി എക്‌സിൽ കുറിച്ചു.

'ഏക് താരീഖ്, ഏക് ഘണ്ടാ, ഏക് സാഥ്' കാമ്പയിനിലൂടെ ഒത്തുചേരാനും ശുചിത്വത്തിനായുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നതിനായി പൗരന്മാർ നയിക്കുന്ന ഏറ്റവും വലിയ പ്രസ്ഥാനത്തിൽ പങ്കാളിയാകാനും ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഉൾപ്പെടെയുള്ളവർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

എൻജിഒകൾ, മാർക്കറ്റ് അസോസിയേഷനുകൾ, സ്വാശ്രയ സംഘങ്ങൾ, വിശ്വാസ ഗ്രൂപ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ കമ്പനികൾ എന്നിവർ 22,000-ലധികം മാർക്കറ്റ് ഏരിയകൾ, 10,000 ജലാശയങ്ങൾ, 7,000 ബസ് സ്‌റ്റാൻഡുകൾ, 1,000 ഗോശാലകൾ, 300 മൃഗശാലകൾ, വന്യജീവി മേഖലകൾ, ഗ്രാമങ്ങളിലും നഗരങ്ങളിലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശ്രമദാനത്തിന് സന്നദ്ധത അറിയിച്ചതായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.