ന്യൂഡൽഹി: പാർലമെന്‍റ് ശൈത്യകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്‍റിന് ഉചിതമായ രീതിയിൽ ചർച്ചകളിൽ ഏർപ്പെടാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാർലമെന്‍റ് സെഷന് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പാർലമെന്‍റ് സമ്മേളനം ക്രിയാത്മകമാകണമെന്ന് ആഹ്വാനം ചെയ്‌ത പ്രധാനമന്ത്രി സെഷനുകൾ സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകണമെന്നും പറഞ്ഞു. പാർലമെന്‍റിന്‍റെ പ്രധാന സെഷനാണ് നടക്കാൻ പോകുന്നതെന്നും രാജ്യത്തെ ജനങ്ങൾക്ക് ക്രിയാത്മക ചർച്ചകളാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവാദമായ മൂന്ന് കാർഷിക നിയമം പിൻവലിക്കാനുള്ള ബിൽ (അസാധുവാക്കൽ ബിൽ), ക്രിപ്‌റ്റോകറൻസി ആന്‍റ് റെഗുലേഷൻ ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ തുടങ്ങിയവ അടക്കം 26 ബില്ലുകളാണ് പാർലമെന്‍റിന്‍റെ പരിഗണനക്ക് വരുന്നത്.
READ MORE: Farm Laws Repeal Bill: പാർലമെന്‍റ് ശൈത്യകാല സമ്മേളനം ആരംഭിച്ചു