ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച രാജ്യസഭയെ അഭിസംബോധന ചെയ്‌തേക്കും. രാഷ്‌ട്രപതിയുടെ പ്രമേയത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി സംവദിച്ചേക്കുകയെന്ന് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഈ അവസരത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കുമെന്നും സൂചനയുണ്ട്. കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ വിശദീകരണം കര്‍ഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായകമാണ്. ഈ വര്‍ഷത്തെ ബജറ്റ് അവതരണ വേളയിലും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം പാര്‍ലമെന്‍റില്‍ പ്രകടമായിരുന്നു.
കാര്‍ഷിക നിയമം; പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി നല്‍കിയേക്കും
ഫെബ്രുവരി 8ന് രാജ്യസഭയില്‍ രാഷ്‌ട്രപതിയുടെ പ്രമേയത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി സംവദിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു