ഡൽഹി : അയോധ്യ രാമക്ഷേത്രത്തിന്‍റെ തപാൽ സ്റ്റാമ്പ്, സ്റ്റാമ്പ് ബുക്ക് എന്നിവ പ്രധാന മന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. സ്റ്റാമ്പിൽ ഘടകങ്ങളിൽ രാം മന്ദിർ , സൂര്യൻ, സരയു നദി ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ശിൽപങ്ങൾ എന്നിവ ഉൾപ്പെടുന്നു. (Prime Minister Narendra Modi launches postage stamps on Ayodhya's Ram Mandir).
രാമക്ഷേത്രം, ഗണേശ രൂപം ,ഹനുമാൻ, ജടായു,കേവത്രാജ്, മാ ഷാബ്രി എന്നിവ ഉൾപ്പെടുന്ന 6 സ്റ്റാമ്പുകൾ ഉണ്ട്. പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി, ഭൂമി, ജലം എന്നിവ ഉള്‍പ്പെടുത്തിയാണ് പുസ്‌തകം രൂപകൽപന ചെയ്‌തിരിക്കുന്നത്.
48 പേജുള്ള പുസ്‌തകമാണ് പുറത്തിറക്കിയത്. ശ്രീ രാമനെ കുറിച്ച് ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് സ്റ്റാമ്പ് ബുക്ക് പുറത്തിറക്കിയത്. യുഎസ്, ന്യൂസിലാൻഡ്, സിംഗപ്പൂർ, കാനഡ, കംബോഡിയ തുടങ്ങി 20 രാജ്യങ്ങളിൽ സ്റ്റാമ്പ് പുറത്തിറക്കി.
അതേസമയം അയോധ്യ പ്രതിഷ്‌ഠയ്‌ക്കുള്ള രാമവിഗ്രഹം ശ്രീകോവിലില്‍ എത്തിച്ചു (Ram lalla lifted to sanctum sanctorum). ക്രെയിന്‍ ഉപയോഗിച്ചാണ് വിഗ്രഹം ക്ഷേത്ര ശ്രീകോവിലിലേക്ക് കൊണ്ടുപോയത്. ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെയായിരുന്നു ബാല ശ്രീരാമനെ ഗര്‍ഭഗൃഹത്തിലെത്തിച്ചത്.
ഇന്ന് (ജനുവരി18) പുലര്‍ച്ചെയാണ് ശ്രീരാമ വിഗ്രഹം ശ്രീകോവിലിലേക്ക് കൊണ്ടുപോയത്. വേദമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പ്രത്യേക പൂജകളോടെയായിരുന്നു ചടങ്ങുകള്‍ (Ayodhya prana pratishta). ജയ്‌ശ്രീറാം വിളികളും മുഴങ്ങി. ശ്രീരാമക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Also read : അയോധ്യ പ്രതിഷ്‌ഠ : രാമവിഗ്രഹം ശ്രീകോവിലില്‍ എത്തിച്ചു
പ്രതിഷ്‌ഠയ്ക്ക് മുമ്പ് രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തിന് അകത്തും പുറത്തും സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് . ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ കമാന്‍ഡോകള്‍ പരിസരം മുഴുവന്‍ അരിച്ച് പെറുക്കി. ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ കമാന്‍ഡോകളെ ലതാമങ്കേഷ്‌കർ ചൗക്കിലുള്‍പ്പെടെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച പ്രതിഷ്‌ഠയും റിപ്പബ്ലിക് ദിനവും പരിഗണിച്ച് ക്ഷേത്രം നിലനില്‍ക്കുന്ന മെയിന്‍പുരി നഗരത്തിലും സുരക്ഷ കര്‍ശനമാക്കി. സുരക്ഷ നടപടികളുടെ ഭാഗമായി. നഗരത്തിലെമ്പാടുമായി പതിനായിരം സിസിടിവി ക്യാമറകളാണ് വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമെ എഐ സാങ്കേതികത വിദ്യയും സുരക്ഷ ജോലികൾക്കായി ഉപയോഗിക്കുന്നുണ്ട്.