ബെംഗളുരു: പഠിച്ച് ജോലി നേടിയെങ്കിലും ശമ്പളമില്ലാത്തതിനെ തുടർന്ന് ചായക്കടയിട്ട് എഞ്ചിനീയർ. നരേന്ദ്ര മോദിക്ക് ചായക്കടയിൽ നിന്ന് രാജ്യത്തെ ഉന്നത പദവിയായ പ്രധാനമന്ത്രി പദത്തിൽ എത്താമെങ്കിൽ എന്തുകൊണ്ട് എഞ്ചിനീയറായ തനിക്ക് ചായക്കട നടത്തിക്കൂടയെന്ന് ഈ യുവാവ് ചോദിക്കുന്നു. കലലാഗി സ്വദേശിയായ അമിർ സോനലാണ് ജോലിയിൽ ശമ്പളം കുറവായതിനെ തുടർന്ന് ചായക്കട നടത്താൻ തീരുമാനിച്ചത്.
ഈ ചായക്കടയുടെ പേര് തന്നെ കടയുടെ മുഖ്യ ആകർഷകമാണ്. 'എഞ്ചിനീയർ ചായക്കടക്കാരനായി, ടെക്‌നിക്കൽ ചായ ലഭിക്കും' എന്നാണ് ഈ കടയുടെ പേര്. ചായക്കൊപ്പം ബിസ്‌ക്കറ്റ്, കേക്ക്, ബൺ തുടങ്ങിയവയും ഇവിടെ നിന്ന് ലഭിക്കും. കൊവിഡിനെ മുമ്പേ 1000ത്തോളം ചായ ചെലവായിരുന്നുവെങ്കിൽ ഇപ്പോൾ 500 ചായയാണ് പ്രതിദിനം കച്ചവടം നടക്കുന്നത്.
അടുത്ത രണ്ടു മാസത്തിനുള്ളിൽ കച്ചവടം സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നും അമിർ പറയുന്നു. എല്ലാ ജോലികൾക്കും അതിന്‍റേതായ മഹത്വമുണ്ടെന്നും വരുമാനവും ബിസിനസും മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും നമ്മൾ ചെയ്യുന്ന കഠിന്വാധാനത്തിന് എന്തായാലും ഫലം ലഭിക്കുമെന്നും അമിർ കൂട്ടിച്ചേർത്തു.
ALSO READ: കശ്‌മീരിലെ സര്‍വകക്ഷി യോഗത്തിന് ശേഷം ആദ്യയോഗം ചേര്‍ന്ന് ഗുപ്കര്‍ സഖ്യം