ETV Bharat / bharat

വേഗരാജാവ് വന്ദേഭാരത് ട്രാക്കിലിറങ്ങി: കൂട്ടിയിടിക്കില്ല, സൗകര്യങ്ങൾ വിമാനയാത്രയ്ക്ക് തുല്യം - vande bharat train route

100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 52സെക്കൻഡ് മാത്രമാണ് ട്രെയിനിന് വേണ്ടത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യയായ കവച് ( KAVACH) വന്ദേഭാരതിന്‍റെ പ്രത്യേകതയാണ്.

PM Modi gave green signal to Vande Bharat train country got third train  Vande Bharat train  രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് ട്രെയിന്‍  വന്ദേഭാരത് ട്രെയിന്‍  വന്ദേഭാരത് ട്രെയിന്‍ വേഗത  ഗാന്ധിനഗര്‍ മുംബൈ റൂട്ടിലെ വന്ദേഭാരത്  speed of vandebhart train  KAVACH technology
രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി
author img

By

Published : Sep 30, 2022, 4:41 PM IST

Updated : Sep 30, 2022, 7:16 PM IST

ഗാന്ധിനഗര്‍: രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ്‌ ഓഫ് ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗര്‍- മുംബൈ സെന്‍ട്രല്‍ റൂട്ടിലാണ് ഈ ട്രെയിന്‍ ഓടുക. ഗാന്ധിനഗറില്‍ നിന്ന് കലുപുര്‍ റെയില്‍വെ സ്റ്റേഷന്‍ വരെ അദ്ദേഹം ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്‌തു.

രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി

100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 52സെക്കൻഡ് മാത്രമാണ് ട്രെയിനിന് വേണ്ടത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യയായ കവച് ( KAVACH) വന്ദേഭാരതിന്‍റെ പ്രത്യേകതയാണ്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ റൂട്ടില്‍ വന്ദേഭാരത് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് ആരംഭിക്കും.

മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് രാവിലെ 6.10 ന് പുറപ്പെട്ട് ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഉച്ചയ്‌ക്ക്‌ 12.30 ന് എത്തും. തിരിച്ച് ഗാന്ധിനഗറില്‍ നിന്ന് ഉച്ചയ്‌ക്ക്‌ 2.05ന് പുറപ്പെട്ട് മുംബൈ സെന്‍ട്രലില്‍ രാത്രി 8.35 ന് എത്തും. സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.

വിമാനയാത്രയ്‌ക്ക് സമാനമായ സൗകര്യങ്ങളാണ് വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാര്‍ക്ക് ലഭിക്കുക. ന്യൂഡല്‍ഹി- വാരണസി റൂട്ടിലാണ് ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ ആരംഭിച്ചത്. ന്യൂഡല്‍ഹി-ശ്രീ മാതാ വൈഷ്‌ണോദേവി കത്ര റൂട്ടിലാണ് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ആരംഭിച്ചത്.

Last Updated : Sep 30, 2022, 7:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.