ETV Bharat / bharat

'മനുഷ്യാന്തസും സമത്വവും ഉറപ്പാക്കാനുള്ള സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും' ; ഡെസ്‌മണ്ട് ടുട്ടുവിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

author img

By

Published : Dec 26, 2021, 4:09 PM IST

90 കാരനായ ടുട്ടുവിന്‍റെ മരണം ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസയാണ് ലോകത്തെ അറിയിച്ചത്

PM Modi expresses grief at Desmond Tutu death  Desmond Tutu Passed Away  ഡെസ്‌മണ്ട് ടുട്ടുവിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  നോബല്‍ സമ്മാന ജേതാവ് ഡെസ്മണ്ട് ടുട്ടു മരിച്ചു
ഡെസ്‌മണ്ട് ടുട്ടുവിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : സമാധാന നൊബേല്‍ ജേതാവ് ഡെസ്മണ്ട് ടുട്ടുവിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യാന്തസും സമത്വവും ഉറപ്പാക്കാന്‍ അദ്ദേഹം നൽകിയ സംഭാവനകള്‍ എപ്പോഴും ഓര്‍മിപ്പിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 90 കാരനായ ടുട്ടുവിന്‍റെ മരണം ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസയാണ് ലോകത്തെ അറിയിച്ചത്.

Also Read: Desmond Tutu Passed Away: നൊബേൽ സമ്മാന ജേതാവ് ഡെസ്‌മണ്ട് ടുട്ടു അന്തരിച്ചു

ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡെസ്മണ്ട് ടുട്ടു ലോകത്തിന് വഴികാട്ടിയായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ടുട്ടുവിന്‍റെ ആരാധകരെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയിലെ വംശീയ അനീതിക്കെതിരെയും എല്‍ജിബിടി സമൂഹത്തിന്‍റെ അവകാശങ്ങള്‍ക്കായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ടുട്ടുവിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.