ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകന യോഗം. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, മന്‍സുഖ് പാണ്ഡ്യ, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല, കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയായിരുന്നു യോഗം ചേര്‍ന്നത്.
Also Read: ഒമിക്രോൺ: ഇൻഡിഗോ 20 ശതമാനം വിമാന സർവീസുകൾ റദ്ദാക്കും
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,59,632 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 10.21 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 3,623 ആയി. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 1,009 പേര്‍ക്കാണ് ഇതുവരെ സ്ഥിരകരിച്ചത്.