ETV Bharat / bharat

'ഈ വിജയം 2024 ലേതിന് മുന്നോടി' ; ഹോളി ആഘോഷം നേരത്തേ തുടങ്ങിയെന്ന് നരേന്ദ്രമോദി

യുവാക്കളും സ്ത്രീകളും വലിയ തോതില്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് നരേന്ദ്ര മോദി

PM Modi  BJP election 2022 victory  elections 2022  പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി തെരഞ്ഞെടുപ്പ് വിജയം  തെരഞ്ഞെടുപ്പ് 2022
'ആനുകൂല്യങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തിക്കാൻ കഴിഞ്ഞു, ഹോളി ആഘോഷം മാർച്ച് 10ന് തുടങ്ങി': നരേന്ദ്ര മോദി
author img

By

Published : Mar 10, 2022, 10:29 PM IST

ന്യൂഡൽഹി : ദരിദ്രർക്ക് അനുകൂലമായ ഭരണത്തിന്‍റെ തെളിവാണ് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച പ്രകടനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .ഈ വിജയം 2024 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയാണെന്ന് നരേന്ദ്രമോദി അവകാശപ്പെട്ടു.

ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തിക്കാൻ ബിജെപി സർക്കാരിന് സാധിച്ചു. നേരത്തെ വൈദ്യുതി, ഗ്യാസ്, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ജനങ്ങൾക്ക് സർക്കാരുകളെ സമീപിക്കാൻ കഴിഞ്ഞിരുന്നില്ല.

ദരിദ്രർക്കായി നിരവധി പ്രഖ്യാപനങ്ങളും പദ്ധതികളും നടത്തിയിരുന്നുവെങ്കിലും ആനുകൂല്യങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല. ഇവ ജനങ്ങളിലേക്ക് എത്തിക്കാൻ മികച്ച ഭരണ നിർവഹണം ആവശ്യമാണെന്ന് ബിജെപി മനസിലാക്കിയെന്നും മോദി പറഞ്ഞു.

നാല് സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ഉജ്വല വിജയം നേടിക്കൊടുത്തവരെ അഭിനന്ദിച്ച പ്രധാനമന്ത്രി, 37 വർഷത്തിനിടെ ആദ്യമായാണ് ഉത്തർപ്രദേശിൽ ബിജെപിക്ക് തുടർഭരണം ഉണ്ടാകുന്നതെന്ന് പറഞ്ഞു. പ്രവർത്തകരുടെ കഠിനാധ്വാനം പാർട്ടിയെ വിജയത്തിന്‍റെ അതിർവരമ്പിലെത്തിക്കാൻ സഹായിച്ചു. ഇത്തവണ മാർച്ച് 10ന് ഹോളി ആഘോഷിക്കുമെന്ന വാഗ്‌ദാനം പാർട്ടി പ്രവർത്തകർ നിറവേറ്റിയെന്നും മോദി പറഞ്ഞു.

Also Read: തുടര്‍ഭരണമുറപ്പിക്കുന്ന 'ബാബ ബുൾഡോസർ' ; വന്‍ഭൂരിപക്ഷത്തില്‍ ഗോരഖ്‌പൂര്‍ പിടിച്ച് യോഗി

ഉത്തർപ്രദേശ് രാജ്യത്തിന് പ്രധാനമന്ത്രിമാരെ നൽകിയിട്ടുണ്ട്. എന്നാൽ കാലാവധിക്കുശേഷം ഒരു വ്യക്തിയെ രണ്ടാം തവണയും മുഖ്യമന്ത്രിയാക്കുന്നത് ഇതാദ്യമാണ്. ബിജെപി ഭരണത്തിലുണ്ടായിരുന്ന ഉത്തർപ്രദേശിലും മണിപ്പൂരിലും ഗോവയിലും വോട്ട് വിഹിതത്തിൽ വർധനവുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇത് ജനാധിപത്യത്തിന് ആഘോഷത്തിന്‍റെ ദിനമാണ്. യുവാക്കളും സ്ത്രീകളും ബിജെപിക്ക് വോട്ട് ചെയ്ത രീതി തന്നെ ഒരു സന്ദേശമാണ്. കന്നി വോട്ടർമാരും ബിജെപിക്ക് വോട്ട് ചെയ്‌തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.