ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് സാധാരക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കാൻ ബിജെപി എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. സത്യം സമൂഹത്തിലെത്താത്ത കാരണം കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന നുണകള്‍ ജനങ്ങള്‍ വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്.
കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന നുണകളെ സത്യം കൊണ്ട് പരാജപ്പെടുത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മോദി പറഞ്ഞു. പാർലമെന്‍ററി പാർട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ മോദി രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തം അവർ നിറവേറ്റുന്നില്ല. അവരുടെ അടിത്തറ ഇളകുന്നുണ്ട്. 60 വർഷം രാജ്യം ഭരിച്ചവരാണ് കോണ്‍ഗ്രസ്.
എന്നിട്ടും അവരെ തഴഞ്ഞ് ജനങ്ങള്‍ ബിജെപിയെ തെരഞ്ഞെടുത്തു. അത് മനസിലാക്കാൻ കോണ്‍ഗ്രസിനായിട്ടില്ല. ബംഗാളിലും അസമിലും പരാജയപ്പെട്ട അവർ അവിടങ്ങളില്‍ പ്രതിപക്ഷത്തിന്‍റെ ധർമം പോലും ഏറ്റെടുക്കുന്നില്ലെന്നും മോദി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ചർച്ചയാകുന്ന സാഹചര്യം ഉണ്ടാക്കണമെന്നും മോദി എംപിമാരോട് നിർദേശിച്ചു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും കോണ്‍ഗ്രസിനെതിരെ വിമർശനങ്ങളുന്നയിച്ചു. പ്രതിപക്ഷത്തിന്‍റെ മനോഭാവം അംഗീകരിക്കാനാകുന്നതല്ല. കോൺഗ്രസ് അധികാരം തങ്ങളുടെ അവകാശമാണെന്നാണ് കരുതുന്നത്. ആ മനോഭാവം വച്ചാണ് അവർ ഓരോ വിഷയത്തെയും സമീപിക്കുന്നത്. സഭാ സമ്മേളനങ്ങളെ തടസപ്പെടുത്തി തികച്ചും നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
also read : പാർലമെന്‍റ് സമ്മേളനം: ഏത് വിഷയത്തിലുള്ള ചർച്ചക്കും സർക്കാർ തയ്യാറെന്ന് പ്രധാനമന്ത്രി