വാഷിങ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ഓടെയാണ് അദ്ദേഹം വാഷിങ്ടണിലെത്തിയത്. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുന്നതിനും യുഎന്‍ പൊതുസഭയുടെ 75-മത് പൊതു അംസബ്ലിയെ അഭിസംബോധന ചെയ്യുന്നതിനുമായാണ് സന്ദര്‍ശനം.
ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിങ് സന്ധുവിനോടൊപ്പം അമേരിക്കന്‍ ഉദ്യോഗസ്ഥരായ ടി എച്ച് ബ്രയാൻ മക്കോണും പ്രധാനമന്ത്രിയെ സ്വീകരിക്കാനായി എത്തിയിരുന്നു. ബ്രിഗേഡിയർ അനൂപ് സിംഗാൾ, എയർ കമാൻഡർ അഞ്ജൻ ഭദ്ര, നാവികസേനാ ഉദ്യോഗസ്ഥൻ കമാൻഡർ നിർഭയ ബാപ്ന എന്നിവരും സംഘത്തിലുണ്ട്. വൈറ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. നാളുകള്‍ക്ക് ശേഷം അമേരിക്കിയില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് രാജ്യത്ത് ലഭിക്കുന്നത്.
കുടുതല്‍ വായനക്ക്: 'കൊവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം വീതം സംസ്ഥാനങ്ങള്‍ നല്‍കണം': കേന്ദ്രം സുപ്രീം കോടതിയില്‍
നാളെ പ്രധാനമന്ത്രി വൈറ്റ് ഹൗസിലെത്തി പ്രസിഡന്‍റ് ജോ ബൈഡനെ നേരില്‍ കാണും. ജോ ബൈഡന്‍ പ്രസിഡന്‍റായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കൊവിഡ് പശ്ചാത്തലത്തില്‍ നാളുകളായി പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം മുടങ്ങിയിരുന്നു.
കമലാ ഹാരിസുമായും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും
ജപ്പാന്‍, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതെന്ന്. ശാസ്ത്ര സാങ്കേതികവിദ്യ രംഗത്ത് ഇരു രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനായി വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായും ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അമേരിക്കന്‍ നിര്‍മിത ബോയിങ് 777 വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്.