ന്യൂഡൽഹി: ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു വർഷമായി കൊവിഡിനെതിരെ ശക്തമായി പോരാടുകയാണ് ശാസ്ത്രജ്ഞർ. ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
1998ലെ പൊക്രാൻ പരീക്ഷണത്തെ അഭിമാനത്തോടെ ഓർക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഏതൊരു വെല്ലുവിളിയേയും നേരിടാനുള്ള ധൈര്യം നമ്മുടെ ശാസ്ത്രജ്ഞർക്ക് ഉണ്ട്. കൊവിഡിനെ നേരിടാൻ അവർ കഠിനമായി പരിശ്രമിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്‌ക്ക്: എഐഎഡിഎംകെയില്‍ പൊട്ടിത്തെറി : ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം നിരസിച്ച് ഒ പനീര്‍ശെല്‍വം