ഹൈദരാബാദ് : ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 (Aditya L1) വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ പ്രതികരണങ്ങളുമായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ (ISRO Chairman) എസ് സോമനാഥും (S Somanath) പ്രധാനമന്ത്രി (Prime Minister) നരേന്ദ്രമോദിയും (Narendra Modi). പിഎസ്എൽവി (PSLV) റോക്കറ്റിൽ നിന്ന് ആദിത്യ എൽ 1 വിജയകരമായി വേർപെട്ടതിന് പിന്നാലെയായിരുന്നു ഇരുവരുടെയും പ്രതികരണം (PM and ISRO Chairman on Aditya L1).
എല്ലാം പ്രതീക്ഷിച്ച പോലെ : റോക്കറ്റിൽ നിന്ന് ആദിത്യ എൽ 1 വിജയകരമായി വേർപെട്ടതായും ബഹിരാകാശ പേടകം കൃത്യമായി ഭ്രമണപഥത്തിൽ (Orbit) കയറിയതായും ഐഎസ്ആർഒ (ISRO) തലവന്‍ എസ്.സോമനാഥ് പറഞ്ഞു. ആദിത്യ എൽ 1 ബഹിരാകാശ പേടകത്തെ 235 by 19,500 കിലോമീറ്റർ നീളമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ പിഎസ്എൽവി വളരെ കൃത്യമായി എത്തിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
-
To the Sun, Aditya-L1 successfully lifts off from Sriharikota: ISRO #AdityaL1Launch #AdityaL1 #SolarMission #ISRO_ADITYA_L1 #isroindia https://t.co/DfR5W03jJ8
— ETV Bharat (@ETVBharatEng) September 2, 2023 " class="align-text-top noRightClick twitterSection" data="
">To the Sun, Aditya-L1 successfully lifts off from Sriharikota: ISRO #AdityaL1Launch #AdityaL1 #SolarMission #ISRO_ADITYA_L1 #isroindia https://t.co/DfR5W03jJ8
— ETV Bharat (@ETVBharatEng) September 2, 2023To the Sun, Aditya-L1 successfully lifts off from Sriharikota: ISRO #AdityaL1Launch #AdityaL1 #SolarMission #ISRO_ADITYA_L1 #isroindia https://t.co/DfR5W03jJ8
— ETV Bharat (@ETVBharatEng) September 2, 2023
മാത്രമല്ല ഇന്ത്യയുടെ കന്നി ബഹിരാകാശ അധിഷ്ഠിത ശാസ്‌ത്ര നിരീക്ഷണ സൗരോർജ ദൗത്യത്തിന്‍റെ (Solar Mission) വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്‌ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു.
അഭിനന്ദനവുമായി പ്രധാനമന്ത്രി : തൊട്ടുപിന്നാലെ ദൗത്യത്തിനും ഐഎസ്‌ആര്‍ഒയ്‌ക്കും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമെത്തി. ചന്ദ്രയാൻ 3 ന്‍റെ വിജയത്തിന് ശേഷം, ഇന്ത്യ അതിന്‍റെ ബഹിരാകാശ യാത്ര തുടരുകയാണ്. ഇന്ത്യയുടെ ആദ്യത്തെ സൗരോർജ ദൗത്യമായ ആദിത്യ എല്‍ 1 ന്‍റെ വിജയകരമായ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്‌ആര്‍ഒയിലെ ശാസ്‌ത്രജ്ഞര്‍ക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനുള്ള അശ്രാന്തമായ ശാസ്‌ത്രീയ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
-
After the success of Chandrayaan-3, India continues its space journey.
— Narendra Modi (@narendramodi) September 2, 2023 " class="align-text-top noRightClick twitterSection" data="
Congratulations to our scientists and engineers at @isro for the successful launch of India’s first Solar Mission, Aditya -L1.
Our tireless scientific efforts will continue in order to develop better…
">After the success of Chandrayaan-3, India continues its space journey.
— Narendra Modi (@narendramodi) September 2, 2023
Congratulations to our scientists and engineers at @isro for the successful launch of India’s first Solar Mission, Aditya -L1.
Our tireless scientific efforts will continue in order to develop better…After the success of Chandrayaan-3, India continues its space journey.
— Narendra Modi (@narendramodi) September 2, 2023
Congratulations to our scientists and engineers at @isro for the successful launch of India’s first Solar Mission, Aditya -L1.
Our tireless scientific efforts will continue in order to develop better…
വൈകാതെ തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ആദിത്യ എല്‍ 1 മിഷന് അഭിനന്ദനവുമായി എക്‌സിലെത്തി. ഇന്ത്യയുടെ ആദ്യ സൗരോർജ ദൗത്യമായ ആദിത്യ എല്‍ 1 ന്‍റെ വിജയകരമായ വിക്ഷേപണത്തിന് അഭിനന്ദനങ്ങൾ. ഐഎസ്‌ആര്‍ഒയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവൽ കൂടിയാണിത്. അവരുടെ നേട്ടങ്ങൾ രാജ്യത്തെ പ്രചോദിപ്പിക്കുകയും നമ്മുടെ ആഗോള പ്രൊഫൈൽ ഉയർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
-
Congratulations on the successful launch of India’s first Solar Mission, Aditya -L1.
— Dr. S. Jaishankar (@DrSJaishankar) September 2, 2023 " class="align-text-top noRightClick twitterSection" data="
This is yet another feather in @isro’s cap. Their achievements continue to inspire the nation and raise our global profile.
">Congratulations on the successful launch of India’s first Solar Mission, Aditya -L1.
— Dr. S. Jaishankar (@DrSJaishankar) September 2, 2023
This is yet another feather in @isro’s cap. Their achievements continue to inspire the nation and raise our global profile.Congratulations on the successful launch of India’s first Solar Mission, Aditya -L1.
— Dr. S. Jaishankar (@DrSJaishankar) September 2, 2023
This is yet another feather in @isro’s cap. Their achievements continue to inspire the nation and raise our global profile.
ആദിത്യയുടെ വിക്ഷേപണം : ശനിയാഴ്‌ച രാവിലെ 11.50 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ആദിത്യ എൽ 1 വഹിച്ചുകൊണ്ട് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) വിജയകരമായി കുതിച്ചുയരുന്നത്. സൂര്യനെ കുറിച്ച് വ്യക്തമായി പഠിക്കുന്നതിനായി പേടകത്തില്‍ ഏഴ് വ്യത്യസ്‌ത പേലോഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇവയില്‍ നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കുന്നതിനായാണ്. ബാക്കി മൂന്ന് പേലോഡുകള്‍ ഈ സമയം പ്ലാസ്‌മയേയും കാന്തിക ക്ഷേത്രങ്ങളെയും നിരീക്ഷിക്കും. ഏഴ് പേലോഡുകള്‍ വഹിക്കുന്ന ആദിത്യ എല്‍ 1 ന്‍റെ ഭാരം 1500 കിലോഗ്രാമാണ്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം നമ്പര്‍ ലഗ്രാജ് പോയിന്‍റിലേക്കാണ് (L1) പേടകം വിക്ഷേപിച്ചിരിക്കുന്നത്.
പേടകത്തെ എല്‍1 പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ സ്ഥാപിക്കാനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. അതേസമയം വിക്ഷേപണം നേരില്‍കാണാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഐഎസ്‌ആര്‍ഒ ആസ്ഥാനത്തെത്തിയിരുന്നു.