ETV Bharat / bharat

പ്ലസ് ടു വിദ്യാർഥിനി ഹോസ്‌റ്റലില്‍ തൂങ്ങി മരിച്ചു; കള്ളക്കുറിച്ചിക്ക് സമാനമായ സംഭവം തിരുവള്ളൂരില്‍ - കള്ളക്കുറിച്ചിക്ക് സമാനമായി തിരുവള്ളൂരില്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു

പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Class 12 girl student dies by suicide in TN  Plus two student committed to suicide in school hostel Tiruvallur  Tmilnadu Tiruvallur Suicide  suicide of plus two student reported from Tamilnadu  തമിഴ്‌നാട്ടില്‍ പ്ലസ് ടു വിദ്യാർഥിനി ഹോസ്‌റ്റലില്‍ തൂങ്ങിമരിച്ചു  കള്ളക്കുറിച്ചിക്ക് സമാനമായി തിരുവള്ളൂരില്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു  പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു
പ്ലസ് ടു വിദ്യാർഥിനി ഹോസ്‌റ്റലില്‍ തൂങ്ങിമരിച്ചു; കള്ളക്കുറിച്ചിക്ക് സമാനമായ സംഭവം തിരുവള്ളൂരില്‍
author img

By

Published : Jul 25, 2022, 5:17 PM IST

തിരുവള്ളൂര്‍ (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ 12-ാം ക്ലാസ് വിദ്യാർഥിനിയെ ഹോസ്‌റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവള്ളൂരിലെ സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുകയായിരുന്നു കുട്ടി. സ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്‌റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം നടത്തി. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായും പൊലീസ് സൂപ്രണ്ട് പി സെഫാസ് കല്യാൺ പറഞ്ഞു. കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച്-സിഐഡിക്ക് കൈമാറിയതായി ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് എം സത്യപ്രിയ അറിയിച്ചു.

സ്‌കൂൾ ഹോസ്റ്റലിന് ആവശ്യമായ അനുമതികൾ ഉണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു. സമാനമായ ഒരു കേസിൽ മദ്രാസ് ഹൈക്കോടതിയുടെ സമീപകാല നിർദേശപ്രകാരം, പോസ്റ്റ്‌മോർട്ടം വീഡിയോഗ്രാഫ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ജൂലൈ 12ന് കള്ളക്കുറിച്ചിയില്‍ 17കാരി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌ത സംഭവം തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ചയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി സ്‌കൂളിൽ എത്തിയവർ വാഹനങ്ങൾക്ക് തീയിടുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്‌തു. സ്‌കൂളിലെ രണ്ട് അധ്യാപകര്‍ തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. കോടതി ഇടപെട്ടാണ് കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.

കള്ളക്കുറിച്ചി സംഭവത്തിന്‍റെ പ്രതിഷേധം കെട്ടടങ്ങും മുന്‍പാണ് തിരുവള്ളൂരില്‍ സമാന രീതിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തിരിക്കുന്നത്.

Also Read കല്ലാക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം : രണ്ട് അധ്യാപകർ കസ്റ്റഡിയിൽ

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.