ന്യൂഡല്‍ഹി : പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിമീറ്ററുകള്‍, റെംഡെസിവിർ മരുന്ന് എന്നിവ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി. കസ്റ്റഡിയിലെടുത്ത വസ്തുക്കളുടെ വീഡിയോ അടക്കം ഉള്‍പ്പെടുത്തിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ശ്രീകാന്ത് പ്രസാദും രാജ്‌കിഷോര്‍ പ്രസാദുമാണ് അപേക്ഷ നൽകിയത്.
Read Also…… മോദി വിരുദ്ധ പോസ്റ്റര്‍; എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
നിലവില്‍ കൊവിഡ് ചികിത്സയ്ക്കാവശ്യമായ മരുന്നുകളുടെയും മറ്റും കുറവുണ്ടെന്നും അതിനാല്‍ അവ വിട്ടുനല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വൈദ്യചികിത്സയ്ക്കുള്ള അവകാശം ഒരു വ്യക്തിയുടെ പ്രധാന അവകാശമാണെന്ന് സുപ്രീംകോടതിയുടെ വിധി ഉദ്ധരിച്ച് ഹര്‍ജിക്കാർ പറയുന്നു. കൊവിഡ് ചികിത്സയ്ക്ക് ആവശ്യമുള്ളതിനാല്‍ വിചാരണ അവസാനിക്കുന്നത് വരെ അവ കസ്റ്റഡിയില്‍ വയ്ക്കരുതെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.