ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും കുറവായി തുടരുന്നുണ്ടെങ്കിലും 12 സംസ്ഥാനങ്ങളിൽ ഇപ്പോഴും 25 ശതമാനമോ അതിൽ കൂടുതലോ പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ.
12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. 24 സംസ്ഥാനങ്ങളിൽ 15 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ദിനംപ്രതി രേഖപ്പെടുത്തുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
Also read: രാജ്യത്ത് 3,62,727 പേർക്ക് കൂടി കൊവിഡ്, രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന
വ്യാഴാഴ്ച രാജ്യത്ത് 3,62,727 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,37,03,665 ആയി. കൂടാതെ 4,120 മരണവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 37,10,525 സജീവ കേസുകളാണ് ഉള്ളത്.