ETV Bharat / bharat

ടോക്കിയോയില്‍ വിമാനത്താവളത്തിൽ കൂട്ടിയിടി; വിമാനത്തിന് തീപിടിച്ചു, 5 മരണം, യാത്രക്കാർ സുരക്ഷിതർ,

379 passengers, crew evacuated: ടോക്കിയോയിലെ ഹനേദ വിമാനത്താവളത്തിൽ ജപ്പാന്‍ എയര്‍ലൈന്‍സിന്‍റെ വിമാനത്തിനാണ് തീപിടിച്ചത്. 379 യാത്രക്കാരെയും ജീവനക്കാരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. യാത്രാ വിമാനം കോസ്‌റ്റ് ഗാര്‍ഡ് വിമാനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.കോസ്‌റ്റ് ഗാര്‍ഡ് വിമാനത്തിലെ ജീവനക്കാരാണ് മരിച്ചത്.

plane catches fire  Tokyos Haneda airport  വിമാനത്തിന് തീപിടിച്ചു  ജപ്പാന്‍ എയര്‍ലൈന്‍സ്
plane catches fire
author img

By ETV Bharat Kerala Team

Published : Jan 2, 2024, 5:53 PM IST

Updated : Jan 2, 2024, 10:47 PM IST

ടോക്കിയോ: ജപ്പാനിലെ ടോക്കിയോ ഹനേദ വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സിന്‍റെ JAL-516 എന്ന വിമാനത്തിലാണ് ചൊവ്വാഴ്‌ച തീപിടുത്തമുണ്ടായത്. റണ്‍വേയില്‍ വച്ച് കോസ്റ്റ് ഗാര്‍ഡിന്‍റെ വിമാനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം (Plane catches fire at Tokyo's Haneda airport).

യാത്രക്കാരും ജീവനക്കാരുമടക്കം 379 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിയന്തര വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. വിമാനം പൂര്‍ണമായി കത്തിയതായാണ് റിപ്പോര്‍ട്ട്. ജപ്പാനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹനേദയിലെ റണ്‍വേയില്‍ വച്ചാണ് കോസ്റ്റ് ഗാര്‍ഡിന്‍റെ വിമാനവുമായി കൂട്ടിയിടിച്ച് ജപ്പാന്‍ എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ തീപടര്‍ന്നത്. കോസ്‌റ്റ് ഗാര്‍ഡ് വിമാനത്തിലെ പൈലറ്റ് തലനാരിഴ്‌ക്ക് രക്ഷപ്പെട്ടു. എന്നാല്‍ 5 ജീവനക്കാര്‍ക്ക് കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ജീവന്‍ നഷ്‌ടമായെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

  • #WATCH | A Japan Airlines jet was engulfed in flames at Tokyo's Haneda airport after a possible collision with a Coast Guard aircraft, with the airline saying that all 379 passengers and crew had been safely evacuated: Reuters

    (Source: Reuters) pic.twitter.com/fohKUjk8U9

    — ANI (@ANI) January 2, 2024 " class="align-text-top noRightClick twitterSection" data=" ">

ലാൻഡിംഗിന് പിന്നാലെയായിരുന്നു കോസ്റ്റ് ഗാര്‍ഡ് വിമാനവുമായി ജപ്പാന്‍ എയര്‍ലൈന്‍സ് കൂട്ടിയിടിച്ചത്. തീ പിടിച്ച വിമാനം മുന്നോട്ട് നീങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തങ്ങളുടെ വിമാനത്തിലെ പൈലറ്റ് രക്ഷപ്പെട്ടെങ്കിലും അഞ്ച് ജീവനക്കാരെ കാണാനില്ലെന്ന് ജാപ്പനീസ് കോസ്റ്റ് ഗാർഡ് പൈലറ്റ് പറഞ്ഞിരുന്നു. പിന്നീട് ഇവരെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

റൺവേയിലൂടെ നീങ്ങുന്നതിനിടെ ജപ്പാൻ എയർലൈൻസ് വിമാനത്തിന്‍റെ വശങ്ങളിൽ നിന്നും തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ പ്രാദേശിക ടിവിയിലൂടെയും മറ്റും പുറത്തുവന്നിട്ടുണ്ട്. പിന്നാലെ വിമാനത്തിന്‍റെ ചിറകിന് ചുറ്റുമുള്ള ഭാഗത്തേക്കും തീപടർന്നു. ഒരു മണിക്കൂറിന് ശേഷം പുറത്തുവന്ന വീഡിയോയിൽ വിമാനത്തിന് പൂർണമായും തീപിടിക്കുന്നതായി കാണാം.

സപ്പോറോ നഗരത്തിനടുത്തുള്ള ഷിൻ ചിറ്റോസ് വിമാനത്താവളത്തിൽ നിന്ന് ഹനേദയിലേക്ക് പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യാത്രാവിമാനവുമായി കൂട്ടിയിടിച്ചതായി കോസ്റ്റ് ഗാർഡ് വക്താവ് യോഷിനോരി യനാഗിഷിമ സ്ഥിരീകരിച്ചു. കോസ്റ്റ് ഗാർഡ് വിമാനത്തിലെ പൈലറ്റിന് പരിക്കേറ്റിട്ടുണ്ടോ എന്നും കണ്ടെത്തിയ ജീവനക്കാരുടെ ആരോഗ്യനില എങ്ങനെയാണെന്നും സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

എഞ്ചിനിൽ തീ, എയര്‍ ചൈന വിമാനത്തിന് സിംഗപ്പൂരില്‍ അടിയന്തര ലാൻഡിങ്: അടുത്തിടെ എഞ്ചിനിൽ തീപിടിച്ച എയർ ചൈന വിമാനം സിംഗപ്പൂരിൽ അടിയന്തരമായി നിലത്തിറക്കിയിരുന്നു (Emergency Landing after Air China plane engine catches fire). സെപ്‌റ്റംബർ 11ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം (Air China Engine Catches Fire). ചൈനീസ് നഗരമായ ചെംഗ്‌ഡുവിൽ നിന്ന് സിംഗപ്പൂരിലേക്ക് പറന്ന എയർബസ് എ 320 (Airbus A320) വിമാനത്തിലാണ് തീപിടിത്തമുണ്ടായത്.

വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. പുക ശ്വസിച്ചതിലൂടെയും ഒഴിപ്പിക്കലിനിടയിലുമായാണ് ഇവർക്ക് പരിക്കേറ്റതെന്നാണ് അധികൃതർ നൽകിയ വിവരം. വിമാനത്തിൽ 1146 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

READ MORE: Air China Engine Catches Fire : എഞ്ചിനിൽ തീ, എയര്‍ ചൈന വിമാനത്തിന് സിംഗപ്പൂരില്‍ അടിയന്തര ലാൻഡിങ്

Last Updated : Jan 2, 2024, 10:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.