ETV Bharat / bharat

പഞ്ചാബിന് പിന്നാലെ രാജസ്ഥാനും, കോൺഗ്രസിന് "തലവേദന" മാറുന്നില്ല - സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്

മന്ത്രി സഭ വിപുലീകരണത്തിന് ഗെലോട്ട് തയ്യാറാണെന്നും അതേസമയം വിപുലീകരണമല്ല, മന്ത്രിസഭ പുനസംഘടനയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത് എന്നുമാണ് കോൺഗ്രസ് നേതൃത്വം നല്‍കുന്ന വിവരം.

Pilot met Rahul Gandhi in Delhi to discuss Rajasthan
പഞ്ചാബിന് പിന്നാലെ രാജസ്ഥാനും, കോൺഗ്രസിന് "തലവേദന" മാറുന്നില്ല
author img

By

Published : Sep 21, 2021, 4:11 PM IST

ന്യൂഡല്‍ഹി: പഞ്ചാബില്‍ മുഖ്യമന്ത്രിയെ മാറ്റിയതിന് പിന്നാലെ രാജസ്ഥാനിലും മന്ത്രിസഭയില്‍ മാറ്റം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. മന്ത്രിസഭ പുന:സംഘടനയ്ക്ക് ഒപ്പം പാർട്ടിയില്‍ സംഘടന തലത്തില്‍ അഴിച്ചുപണി േവണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെടുന്നു. സച്ചിൻ പൈലറ്റ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

എന്നാല്‍ സച്ചിൻ പൈലറ്റും രാജസ്ഥാന്‍റെ ചുമതലയുള്ള അജയ് മാക്കനും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല. ഇരു വിഭാഗത്തിനും സ്വീകാര്യമാകുന്ന ഒരു തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സച്ചിൻ പൈലറ്റിന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയതാണ് വിവരം. നിലവില്‍ അസുഖബാധിതനായി വീട്ടില്‍ കഴിയുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട് ഡല്‍ഹിയില്‍ എത്തിയാലുടൻ ചർച്ച നടത്തുമെന്നും തീരുമാനമുണ്ടാകുമെന്നും രാഹുല്‍ഗാന്ധി സച്ചിന് ഉറപ്പുനല്‍കിയിട്ടുണ്ട്.

also read:നർക്കോട്ടിക്‌ ജിഹാദ്; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഇക്കാര്യം സംബന്ധിച്ച് മൗനം തുടരുകയാണ്. അശോക് ഗെഹ്‌ലോട്ട് അസുഖ ബാധിതനായില്ലെങ്കില്‍ ഇപ്പോൾ മന്ത്രി സഭ പുന:സംഘടനയും സംഘടന തലത്തില്‍ അഴിച്ചുപണിയും ഇപ്പോൾ നടക്കുമായിരുന്നുവെന്നാണ് അജയ് മാക്കൻ ഇതിനോട് പ്രതികരിച്ചത്. സംസ്ഥാന തലത്തില്‍ എല്ലാ വിഷയങ്ങളും ചർച്ച് ചെയ്ത് കഴിഞ്ഞതായും ഇനി എഐസിസി തലത്തില്‍ എന്തെങ്കിലും വിഷയങ്ങൾ ബാക്കിയുണ്ടെങ്കില്‍ അത് ഉടൻ ചർച്ച ചെയ്യുമെന്നും അജയ് മാക്കൻ കൂട്ടിച്ചേർത്തു.

മന്ത്രി സഭ വിപുലീകരണത്തിന് ഗെലോട്ട് തയ്യാറാണെന്നും അതേസമയം വിപുലീകരണമല്ല, മന്ത്രിസഭ പുനസംഘടനയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത് എന്നുമാണ് കോൺഗ്രസ് നേതൃത്വം നല്‍കുന്ന വിവരം. ഒരു വർഷം മുൻപ് മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് സച്ചിൻ പൈലറ്റ് ഉയർത്തിയ വിഷയങ്ങൾക്ക് പരിഹാരമായില്ലെന്നും പഞ്ചാബിലെ സാഹചര്യത്തില്‍ പുതിയ നേതൃത്വം രാജസ്ഥാൻ സർക്കാരില്‍ ഉണ്ടാകണമെന്നുമാണ് സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്നവർ ആവശ്യപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.