ETV Bharat / bharat

മാധ്യമപ്രവ്രര്‍ത്തകര്‍ക്ക് ഉടന്‍ വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി - സുപ്രീംകോടതി

അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

PIL in SC PIL in SC seeks vaccination drive for journalists vaccination drive for journalists Covid vaccination drive for journalists vaccination of media personnel frontline workers ex gratia for journalists media personnel vaccination മാധ്യമപ്രവ്രര്‍ത്തകര്‍ക്ക് ഉടന്‍ വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി മാധ്യമപ്രവ്രര്‍ത്തകര്‍ വാക്സിന്‍ സുപ്രീംകോടതി ഹര്‍ജി
മാധ്യമപ്രവ്രര്‍ത്തകര്‍ക്ക് ഉടന്‍ വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
author img

By

Published : May 21, 2021, 6:09 PM IST

ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തകര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി അതത് സ്ഥലങ്ങളിലെത്തി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അവര്‍ ചെയ്യുന്നത് ത്യാഗപരമായ സേവനമാണ്.മാധ്യമപ്രവർത്തകർക്ക് ലഭിക്കേണ്ട അംഗീകാരം കിട്ടുന്നില്ലെന്നും ഇവരുടെ ജീവിതത്തെ സര്‍ക്കാര്‍ വിലമതിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ജനാധിപത്യത്തിന്‍റെ നാലാമത്തെ തൂണായി മാധ്യമങ്ങളെ കണക്കാക്കുന്നു. രാജ്യത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് അറിയുന്നതിന് ആളുകളെ സഹായിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം പറയുന്നു. പകർച്ചവ്യാധി മൂലം നിരവധി മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും അത് അവര്‍ക്ക് പരിഗണ നല്‍കാത്തതിനാലാണെന്നും സര്‍ക്കാറിനെ വിമര്‍ശിച്ച്കൊണ്ട് ഹര്‍ജിയില്‍ പറഞ്ഞു.

Read Also……..കൊവിഡ് ചികിത്സ സാമഗ്രികള്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

മരണമടഞ്ഞ മാധ്യമപ്രവർത്തകരുടെ ബന്ധുക്കൾക്കായി 20 ലക്ഷം രൂപയുടെ സഹായവും മുന്‍ഗണനാടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മാധ്യമപ്രവർത്തകർക്ക് ആളുകളുമായി നേരിട്ട് ഇടപഴകേണ്ട ആവശ്യമില്ലെന്നും ഇത് കൂടാതെ ചെയ്യാമെന്നും മുൻ സിജെഐ എസ്‌എ ബോബ്ഡെ ഒരു വാദം കേൾക്കുമ്പോൾ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ജുഡീഷ്യൽ ഓഫീസർമാർക്കും തൊഴിലാളികൾക്കും കൂടുതൽ മറ്റുള്ളവരുമായി ഇടപഴകേണ്ടിവരുമെന്നത് കണക്കിലെടുത്ത് വാക്സിന്‍ നല്‍കിയിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ഒരു വർഷമായി കോടതി ഓൺ‌ലൈൻ വഴിയാണ് പ്രവർത്തിക്കുന്നത്. എന്നിട്ടും അവര്‍ക്കെല്ലാം വാക്സിന്‍ നല്‍കി.എന്നാല്‍ പുറത്ത്പോയി ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ അവഗണിക്കുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.