ETV Bharat / bharat

കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് നൽകില്ലെന്ന് ഫൈസർ, മോഡേണ കമ്പനികൾ

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിക്കാനുള്ള മരുന്നുകൾ ഇല്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

Pfizer  Moderna  CM Kejriwal  ഫൈസർ  മോഡേണ  അരവിന്ദ് കെജ്രിവാൾ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
author img

By

Published : May 24, 2021, 2:13 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ നിർമാതാക്കളായ ഫൈസർ, മോഡേണ എന്നീ കമ്പനികൾ ഡൽഹി സർക്കാരിനും നേരിട്ട് വാക്‌സിൻ നൽകില്ലെന്ന് അറിയിച്ചതായി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര സർക്കാർ വഴി മാത്രമെ വാക്‌സിൻ എത്തിക്കാൻ സാധിക്കൂ എന്നാണ് കമ്പനി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പഞ്ചാബ് സർക്കാരിനോടും വാക്‌സിൻ നേരിട്ട് നൽകാൻ കഴിയില്ല എന്ന് മോഡേണ കമ്പനി അറിയിച്ചിരുന്നു. എത്രയും പെട്ടന്ന് വാക്‌സിനുകൾ ഇറക്കുമതി ചെയ്‌ത് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യണമെന്നും നിലവിൽ ധാരാളം സമയം നഷ്‌ടപ്പെട്ടുവെന്നും യുദ്ധകാല അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് വാക്‌സിനുകൾ ആവശ്യമാണെന്നും കേന്ദ്രത്തോട് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

Also Read: 'ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്'; സേവ് ലക്ഷദ്വീപ് ഹാഷ്‌ടാഗുകളുമായി സിനിമ താരങ്ങളും

രാജ്യത്ത് പതിനാറ് കമ്പനികൾക്ക് കൊവാക്‌സിൻ നിർമിക്കാൻ സാധിക്കുമെങ്കിലും രണ്ട് കമ്പനികളുമായി മാത്രമാണ് ബയോടെക് കരാർ ഒപ്പിട്ടതെന്നും മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് കെജ്‌രിവാൾ പറഞ്ഞു. വാക്‌സിനേഷനിലൂടെ മാത്രമെ രക്ഷ നേടാനാകൂ എന്ന് തെളിയിച്ച രണ്ട് രാജ്യങ്ങളാണ് യുകെയും യുഎസുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിൽ ഡൽഹി സർക്കാരിന്‍റെ പക്കൽ ബ്ലാക്ക് ഫംഗസ് ചികിത്സിക്കാനുള്ള മരുന്നുകളും ഇല്ലെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ചൈനയിൽ നിന്ന് സംസ്ഥാനം 6000 ഓക്‌സിജൻ സിലിണ്ടറുകൾ ഇറക്കുമതി ചെയ്‌തായും നിലവിൽ 3000 ഓക്‌സിജൻ കിടക്കകൾ നൽകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സിലിണ്ടറുകൾ ഇറക്കുമതി ചെയ്യാൻ തങ്ങളെ സഹായിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിന് നന്ദി പറയുന്നതായും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.