ETV Bharat / bharat

ഇന്ത്യക്ക് സഹായവുമായി ഫൈസര്‍; വാക്സിന്‍ അംഗീകാരത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു - വാക്സിന്‍

കൊവിഡിനെ നേരിടാന്‍ ഇന്ത്യക്ക് ഫൈസര്‍ 510 കോടി രൂപയുടെ (70 മില്യണ്‍ ഡോളര്‍) മരുന്നുകള്‍ നല്‍കും.

Pfizer in talks with India over expedited approval for COVID-19 vaccine: CEO Pfizer India COVID-19 vaccine COVID-19 ഇന്ത്യക്ക് സഹായവുമായി ഫൈസര്‍; വാക്സിന്‍ അംഗീകാരത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു ഫൈസര്‍ വാക്സിന്‍ കൊവിഡ്
ഇന്ത്യക്ക് സഹായവുമായി ഫൈസര്‍; വാക്സിന്‍ അംഗീകാരത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
author img

By

Published : May 3, 2021, 3:21 PM IST

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ രംഗത്തെത്തി. കൊവിഡിനെ നേരിടാന്‍ 510 കോടി രൂപയുടെ (70 മില്യണ്‍ ഡോളര്‍) മരുന്നുകള്‍ ഫൈസര്‍ നല്‍കും. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ നിന്നും മരുന്നുകള്‍ ഇന്ത്യയിലെ കൊവിഡ് ചികിത്സക്കായി എത്തിക്കുമെന്ന് കമ്പനി ചെയര്‍മാനും സിഇഒയുമായ ആല്‍ബര്‍ട്ട് ബൗര്‍ല അറിയിച്ചു.

ഇന്ത്യയിലെ ഗുരുതരമായ രോഗവ്യാപനത്തില്‍ ആശങ്കാകുലരാണെന്ന് ഫൈസര്‍ എന്ന് അദ്ദേഹം പറഞ്ഞു. ഈ മഹാവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ പ്രതിജ്ഞാബദ്ധരാണ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുയാണെന്നും ബൗര്‍ല പറഞ്ഞു.

യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളിലെ ഫൈസര്‍ ജീവനക്കാര്‍ ഇന്ത്യയിലെ കൊവിഡ് ചികിത്സാക്കായുള്ള മരുന്നുകള്‍ കയറ്റി അയക്കാനായി പരിശ്രമിക്കുകയാണെന്ന് ബൗര്‍ല പറഞ്ഞു.രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഓരോ കൊവിഡ് രോഗിക്കും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഇവ സംഭാവന ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മരുന്നുകള്‍ ആവശ്യമുള്ള സ്ഥലത്ത് എത്തിക്കുന്നതിനായി സര്‍ക്കാരുമായും സന്നദ്ധ സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആല്‍ബര്‍ട്ട് ബൗര്‍ല കൂട്ടിച്ചേര്‍ത്തു. അതേസമയം ഫൈസര്‍ വാക്സിന്‍റെ അംഗീകാരത്തിനായി ഇന്ത്യന്‍ സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.