ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. ഇതോടെ ഉത്തരേന്ത്യയിലെ ഉൾ ഗ്രാമങ്ങളിൽ പെട്രോൾ വില 100 കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 90 രൂപ 94 പൈസയും ഡീസലിന് 85 രൂപ 33 പൈസയാണ് ഇന്നത്തെ വില. അതേസമയം, വർധിപ്പിച്ച പാചകവാതക വിലയും ഇന്ന് നിലവിൽ വന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. മൂന്ന് മാസത്തിനിടെ പാചക വാതകത്തിന് 175 രൂപയുടെ വർധനവാണ് ഉണ്ടായത്.
രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന - ന്യൂഡൽഹി
ഇന്ധനവിലയുടെ വർധനവോടെ ഉത്തരേന്ത്യയിലെ ഉൾ ഗ്രാമങ്ങളിൽ പെട്രോൾ വില 100 കടന്നു