ETV Bharat / bharat

വീണ്ടും ഇന്ധന വില വര്‍ദ്ധന; ഡീസല്‍ 30, പെട്രോളിന് 25 പൈസ വീതം കൂടി - ഡീസല്‍ പെട്രേള്‍ വില

ഇന്ധനവില കൂടിയതോടെ കൊച്ചിയില്‍ പെട്രോള്‍ 102.20 പൈസയും, ഡീസലിന് 95.22 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 104.17 രൂപയും, ഡീസല്‍ വില 97.13 രൂപയും വര്‍ധിച്ചു, കോഴിക്കോട് പോട്രോളിന് 102.41 രൂപയും, ഡീസലിന് 95.43 രൂപയായും വര്‍ധിച്ചിട്ടുണ്ട്.

uel price hike  petrol price rise  ഇന്ധനവില  ഇന്ധനവില വര്‍ധന  ഡീസല്‍ പെട്രേള്‍ വില  പ്രകൃതിവാതക വില
കുടുംബ ബജറ്റ് താളം തെറ്റിച്ച് വീണ്ടും ഇന്ധന വില വര്‍ദ്ധനവ്; ഡീസല്‍ 30, പെട്രോളിന് 25 പൈസ വീതം കൂടി
author img

By

Published : Oct 1, 2021, 1:18 PM IST

ന്യൂഡല്‍ഹി: കുടുംബ ബജറ്റ് താളം തെറ്റിച്ച് രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. ഡീസലിന് 30 പൈസയും പെട്രോളിന് 25 പൈസയും പ്രകൃതി വാതകത്തിന് 62 ശതമാനവും വില ഉയര്‍ന്നു. ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ വര്‍ദ്ധനയാണ് ഇന്ധനവില കൂടാന്‍ കാരണമായതെന്നാണ് നിഗമനം. ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് 78 ഡോളറാണ് വില.

കഴിഞ്ഞ ആറ് ദിവസത്തിനിടെ ഡീസല്‍ വിലയില്‍ 1.55 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില കൂടിയതോടെ കൊച്ചിയില്‍ പെട്രോള്‍ 102.20 പൈസയും, ഡീസലിന് 95.22 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 104.17 രൂപയും, ഡീസല്‍ വില 97.13 രൂപയും വര്‍ധിച്ചു, കോഴിക്കോട് പെട്രോളിന് 102.41 രൂപയും, ഡീസലിന് 95.43 രൂപയായും വര്‍ധിച്ചിട്ടുണ്ട്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 21 പൈസ വർദ്ധിച്ച് 107.99 രൂപയായി, ഡീസൽ വില ലിറ്ററിന് 97.80 രൂപയായി ഉയർന്നു.

അതിനിടെ പ്രകൃതി വാതകത്തിന്‍റെ വില വര്‍ദ്ധനവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് ഗാര്‍ഹിക പാചക വാതക വിലയേയും ബാധിക്കാനുള്ള സാധ്യതയുള്ളതായാണ് വിദഗ്ദര്‍ അറിയിച്ചു. ഇന്ധനവില തുടര്‍ച്ചയായി കൂടുന്നത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുന്നുണ്ട്. ഇതിനിടെയാണ് പാചകവാതക വില വര്‍ദ്ധനവിനുള്ള സാധ്യതകൂടി തെളിഞ്ഞത്.

കുടൂതല്‍ വായനക്ക്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തെ ഓയില്‍ മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് വിലയില്‍ വന്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. കഴഞ്ഞ ആഴ്ച ക്രൂഡ് ഓയില്‍ വില സര്‍വകാല റെക്കോഡായ 80 ഡോളറില്‍ എത്തയിരുന്നു. എന്നാല്‍ വില 78 ഡോളറില്‍ സ്ഥിരത കൈവരിച്ചതോടെയാണ് ഓയില്‍ കമ്പനികള്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.