ന്യൂഡൽഹി : രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് അര്‍ധരാത്രിമുതല്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഇതോടെ ഒരാഴ്‌ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയുമാണ് വർധിച്ചത്.
ഈ മാസം ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നത്. ഇന്ന് പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വർധിപ്പിച്ചത്. അതേസമയം രാജ്യത്ത് ദിനം പ്രതി കൂടുന്ന ഇന്ധന വിലവർധന മറ്റ് അവശ്യ സാധനങ്ങളുടെ വിലയും കുത്തനെ ഉയര്‍ത്തും.
ALSO READ: 20 വർഷം കോളജ് അധ്യാപകൻ, 14 വർഷമായി ഓട്ടോഡ്രൈവർ ; 74കാരൻ പട്ടാഭിരാമൻ വൈറല്‍
യുക്രൈന്‍-റഷ്യ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് വില കൂട്ടേണ്ട സാഹചര്യം ഉണ്ടാക്കിയതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വാദം. രാജ്യത്തിന് ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80ശതമാനം ഇറക്കുമതി ചെയ്യുകയാണെന്നും വില നിര്‍ണയം തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നുമാണ് സർക്കാർ പറയുന്നത്.
എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് 137 ദിവസം എണ്ണവില കൂട്ടിയിരുന്നില്ല.