ETV Bharat / bharat

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഹൈദരാബാദിലെ റമദാന്‍ വിപണിയില്‍ ജനക്കൂട്ടം

author img

By

Published : May 13, 2021, 9:29 PM IST

മാസ്‌ക് പോലും ധരിക്കാതെയാണ് ആളുകള്‍ പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങാനായി എത്തിയത്. മെയ് 12 മുതല്‍ പത്ത് ദിവസത്തേക്കാണ് തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Social distancing norms were flouted  Social distancing norms were flouted in hyderabad  people flouted covid norms  കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഹൈദരാബാദിലെ റമദാന്‍ വിപണിയില്‍ ജനക്കൂട്ടം  റമദാന്‍ വിപണിയില്‍ ജനക്കൂട്ടം  ഹൈദരാബാദ് കൊവിഡ് വാര്‍ത്തകള്‍  ചാര്‍മിനാര്‍ കൊവിഡ് വാര്‍ത്തകള്‍  തെലങ്കാന ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഹൈദരാബാദിലെ റമദാന്‍ വിപണിയില്‍ ജനക്കൂട്ടം

ഹൈദരാബാദ്: ചാര്‍മിനാര്‍ ഭാഗങ്ങളിലെ റമദാന്‍ വിപണിയിലേക്ക് ഒഴുകിയെത്തിയത് കഴിഞ്ഞ ദിവസം ആയിരങ്ങള്‍. മുന്നറിയിപ്പുകള്‍ ഇല്ലാതെയാണ് മെയ് 11ന് ഉച്ചയോടെ തെലങ്കാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഈദുല്‍ഫിത്തര്‍ ആഘോഷത്തിനായുള്ള ജനങ്ങളുടെ ഷോപ്പിങ് പ്രതിസന്ധിയിലായി. എങ്കിലും രാവിലെ ആറ് മുതല്‍ 10 വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഒരു ദിവസം വൈകിയാണ് തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നോമ്പ് ആരംഭിച്ചത്. അതിനാല്‍ മെയ് 14നാണ് ഹൈദരാബാദില്‍ ഈദുല്‍ഫിത്തര്‍. ഇന്ന് നോമ്പ് മുപ്പത് ആയതിനാലാണ് ആളുകള്‍ പെരുന്നാള്‍ ആഘോഷിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനായി ജനം വിപണിയിലേക്ക് ഒഴുകിയെത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിരുന്നില്ല. പലരും മാസ്‌ക് പോലും ധരിക്കാതെയാണ് എത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മെയ് 12 മുതല്‍ പത്ത് ദിവസത്തേക്കാണ് തെലങ്കാനയില്‍ ലോക്ക് ഡൗണ്‍. കേരളത്തിലെ ചെറിയപെരുന്നാള്‍ ആഘോഷങ്ങള്‍ ഇന്നായിരുന്നു. പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം പൂര്‍ണമായും ഒഴിവാക്കിയിരുന്നു.

Also read: റമദാനിൽ പരിമളം പരത്താനൊരുങ്ങി അത്തർ വിപണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.