ETV Bharat / bharat

പെഗാസസ് വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് - pegasus probe john brittas news

പെഗാസസ് വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി സുപ്രീംകോടതിയെ സമീപിച്ചു.

ജോണ്‍ ബ്രിട്ടാസ് വാര്‍ത്ത  പെഗാസസ് ജോണ്‍ ബ്രിട്ടാസ് വാര്‍ത്ത  ജോണ്‍ ബ്രിട്ടാസ് പെഗാസസ് വാര്‍ത്ത  ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതി വാര്‍ത്ത  ജോണ്‍ ബ്രിട്ടാസ് ഹര്‍ജി വാര്‍ത്ത  ജോണ്‍ ബ്രിട്ടാസ് പെഗാസസ്  പെഗാസസ് പ്രത്യേക അന്വേഷണ സംഘം വാര്‍ത്ത  പെഗാസസ് അന്വേഷണം ജോണ്‍ ബ്രിട്ടാസ്  ജോണ്‍ ബ്രിട്ടാസ് പെഗാസസ് അന്വേഷണം  pegasus john brittas news  john brittas latest news  pegasus probe john brittas news  john brittas moves supreme court news
പെഗാസസ് വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ്
author img

By

Published : Jul 25, 2021, 11:45 AM IST

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്‍റെ രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

മൗലികവകശാങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഇത്രയും വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അത് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം ഹര്‍ജിയില്‍ പറഞ്ഞു.

സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയം

മന്ത്രിസഭാംഗങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍, സുപ്രീംകോടതി ജഡ്‌ജ്, സിബിഐ ഓഫിസര്‍മാര്‍ തുടങ്ങി ഉന്നതപദവിയിലിരിക്കുന്നവര്‍, ആക്‌ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്താന്‍ ഇസ്രായേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണിത്. ഭരണകൂടത്തിനുള്ള നിരീക്ഷണ അധികാരത്തിന്‍റെ ദുരുപയോഗമാണ് നടന്നതെന്നും ബ്രിട്ടാസ് ആരോപിച്ചു.

രണ്ട് അനുമാനങ്ങള്‍

കേന്ദ്ര സര്‍ക്കാരോ മറ്റേതൊ വിദേശ ഏജന്‍സിയോ ആണ് ഇതിന് പിന്നിലെന്ന രണ്ട് അനുമാനങ്ങളിലേക്കാണ് പെഗാസസ് വിവാദം എത്തിച്ചേരുന്നത്. ഇന്ത്യന്‍ സര്‍ക്കാരാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നിലെങ്കില്‍ അത് അനധികൃതമാണ്. ഭരണകക്ഷിയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ താൽപ്പര്യങ്ങൾക്കായി പരമാധികാരം ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല.

വിദേശ ഏജൻസികളാണ് ഫോണ്‍ ചോര്‍ത്തിയതെങ്കില്‍‌, അത് ബാഹ്യമായ ആക്രമണമാണെന്നും ഗൗരവമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്‌ടിവിസ്റ്റുകളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തുന്നതിലൂടെ ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലിക അവകാശങ്ങളെ മാനിക്കുന്നില്ലെന്ന സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു.

Also read: 'ഫോണ്‍ അന്വേഷണത്തിനായി നല്‍കണം'; പെഗാസസില്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.