ചണ്ഡിഗഡ്: 16.29 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന പഞ്ചാബ് സർക്കാരിന്‍റെ വാഗ്‌ദാനം കള്ളങ്ങളുടെ കൂമ്പാരമാണെന്ന് ആംആദ്‌മി. പഞ്ചാബിലെ 16 ലക്ഷത്തിലധികം യുവാക്കൾക്ക് കോൺഗ്രസ് സർക്കാർ ജോലി നൽകിയിട്ടുണ്ടെങ്കിൽ, അവർ എല്ലാ വിവരങ്ങളും സർക്കാർ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തണമെന്നും അതുവഴി ജനങ്ങൾക്ക് സത്യം മനസിലാക്കാൻ സാധിക്കുമെന്നും ആംആദ്‌മി എംഎൽഎ ഗുർമീത് സിങ് പറഞ്ഞു.
also read:ദേശ്‌മുഖിന്‍റെ അഴിമതി ആരോപണക്കേസ്; ഹർജിയിൽ വിധി പറയുന്നത് മാറ്റി
2022 ൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനപ്രീതി നേടുന്നതിനായി മാത്രമാണ് ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനമെന്നും സർക്കാർ ഇതിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഗുർമീത് സിങ് കൂട്ടിച്ചേർത്തു.