ഹൈദരാബാദ്: വിവാദങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും കാറ്റില്‍ പറത്തി ഷാരൂഖ് ഖാന്റെ പത്താന്. സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് വാരിക്കൂട്ടിയത് 235 കോടിയിലേറെ ഗ്രോസ് കളക്ഷന്‍. ബോളിവുഡ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ കലക്ഷന്‍ തുക നേടാന്‍ കിങ് ഖാന്റെ പത്താന് കഴിഞ്ഞു.
-
#Pathaan at *national chains*… Day 2… Update: 10.10 pm.#PVR: 13.75 cr#INOX: 11.65 cr#Cinepolis 6.20 cr
— taran adarsh (@taran_adarsh) January 26, 2023 " class="align-text-top noRightClick twitterSection" data="
Total: ₹ 31.60 cr
UNSTOPPABLE.
Note: #Pathaan *entire Day 1* at *national chains* was ₹ 27.08 cr. pic.twitter.com/o0yb3MX7b7
">#Pathaan at *national chains*… Day 2… Update: 10.10 pm.#PVR: 13.75 cr#INOX: 11.65 cr#Cinepolis 6.20 cr
— taran adarsh (@taran_adarsh) January 26, 2023
Total: ₹ 31.60 cr
UNSTOPPABLE.
Note: #Pathaan *entire Day 1* at *national chains* was ₹ 27.08 cr. pic.twitter.com/o0yb3MX7b7#Pathaan at *national chains*… Day 2… Update: 10.10 pm.#PVR: 13.75 cr#INOX: 11.65 cr#Cinepolis 6.20 cr
— taran adarsh (@taran_adarsh) January 26, 2023
Total: ₹ 31.60 cr
UNSTOPPABLE.
Note: #Pathaan *entire Day 1* at *national chains* was ₹ 27.08 cr. pic.twitter.com/o0yb3MX7b7
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറ് മണിക്കായിരുന്ന പത്താന്റെ ആദ്യ ഷോ. റിലീസിന് മുമ്പ് തന്നെ പത്താന് 4.19 ലക്ഷം അഡ്വാന്‍സ് ബുക്കിങ് സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രീ- റിലീസ് ബിസിനസും കോടികളായിരുന്നു. സിനിമയുടെ ടീസര്‍ പുറത്ത് വിട്ടപ്പോള്‍ തന്നെ മികച്ച പ്രതികരണമായിരുന്നു ആരാധകരില്‍ നിന്ന് ലഭിച്ചിരുന്നത്.
സസ്പെന്‍സും ആക്ഷനും നിറഞ്ഞ് നില്ക്കുന്ന സിനിമയുടെ അത്തരം രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ടീസറായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നത്. 2018ല്‍ പുറത്തിറങ്ങി ആദ്യ ദിനം 52 കോടി നേടി ആമിര്‍ ഖാന്റെ 'തഗ്സ് ഓഫ് ഹിന്ദുസ്ഥാനായിരുന്നു' ബോളിവുഡിലെ ഏറ്റവും കൂടുതല്‍ റെക്കോഡ് കലക്ഷൻ നേടിയ ചിത്രം. ഈ റെക്കോഡ് മറികടന്നാണ് പത്താന് ഏറ്റവും മികച്ച ഓപ്പണറായത്.
ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയ സിനിമ 8000 സ്ക്രീനുകളിലായിരുന്നു പ്രദര്‍ശനം. നീണ്ട 4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിങ് ഖാൻ വെള്ളിത്തിരയിൽ തിരിച്ചെത്തിയ ചിത്രമാണ് പത്താൻ. 2018-ൽ ആനന്ദ് എൽ.റായ് സംവിധാനം ചെയ്ത 'സീറോ' ആയിരുന്നു ഷാരൂഖ് ഖാന്റെ അവസാന ചിത്രം. കിങ് ഖാനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ദീപിക പദുക്കോണിനും ജോണ്‍ എബ്രാഹാമിനും മികച്ച കയ്യടിയാണ് ലഭിക്കുന്നത്.
വിവാദങ്ങളും ആരോപണങ്ങളും: സിനിമയില്‍ ദീപിക പദുക്കോണ്‍ ധരിച്ച ബിക്കിനിയുടെ പേരില്‍ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ ശക്തമായതോടെ സിനിമ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. പത്താനിലെ 'ബേഷരം റംഗ്' എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് സിനിമയ്ക്കും താരങ്ങള്‍ക്കുമെതിരെ വിവാദം തലപൊക്കിയത്.
ഡിസംബര്‍ 12നായിരുന്നു ഗാനം പുറത്തിറങ്ങിയത്. ഗാനത്തിന്റെ റിലീസിന് പിന്നാലെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ആദ്യമായി സിനിമക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ഗാനത്തിലെ അഭിനേതാക്കളുടെ വസ്ത്രം സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ചിത്രം മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ പത്താന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാദങ്ങളും ആരോപണങ്ങളുമെല്ലാം കാറ്റില്‍ പറത്തി മുന്നേറുകയാണ് തിയേറ്ററുകളിപ്പോള് 'പത്താന്'. ഒപ്പം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കിങ് ഖാന്റെ തിരിച്ച് വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍.
സിദ്ധാര്‍ഥ് ആനന്ദാണ് പത്താന് സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്. ഹൃതിക് റോഷന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'വാറി'ന് ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രമാണ് പത്താന്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
also read: പത്താനെതിരെ വ്യാപക പ്രതിഷേധം; ഷാരൂഖിന്റെയും ദീപികയുടെയും കോലം കത്തിച്ചു