ETV Bharat / bharat

ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽ മഞ്ഞ് - വായു ഗുണനിലവാര സൂചിക

നഗരത്തിന്‍റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തിലാണ്.

Parts of Delhi engulfs with heavy fog; air quality remains 'very poor'  ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽ മഞ്ഞ്  വായു ഗുണനിലവാര സൂചിക  Air quality index
ഡൽഹി
author img

By

Published : Feb 19, 2021, 10:33 AM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. നഗരത്തിന്‍റെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തിലാണ്. കാറ്റില്ലാത്തതും മൂടൽ മഞ്ഞ് വ്യാപിക്കുന്നതുമാണ് വായു മലിനീകരണം രൂക്ഷമാകാൻ കാരണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കി.

ഇന്ത്യാ കാലാവസ്ഥാ വകുപ്പിന്‍റെ (ഐഎംഡി) കണക്കുകൾ പ്രകാരം 12 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് പുലർച്ചെ 5: 30 നാണ് ഡൽഹി പാലാമിൽ രേഖപ്പെടുത്തിയ താപനില. പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

വായു നിലവാരം സൂചിക അനുസരിച്ച്, 0 മുതല്‍ 50 വരെ നല്ലതും 51 - 100 വരെ തൃപ്തികരവും 101 - 200 വരെ മിതമായതും 201 - 300 വരെ മോശവും 301 - 400 വരെ വളരെ മോശവും 401 - 500 വരെ രൂക്ഷവുമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.