ETV Bharat / bharat

Parliament Winter Session Updates: സസ്പെൻഷൻ പിൻവലിച്ചില്ല; ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം - ലോക്സഭാ രാജ്യസഭാ വാക്കൗട്ട്

Suspension of Opposition MPs: രാജ്യസഭയിൽ നിന്ന് 12 എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയ്‌ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും വാക്കൗട്ട് നടത്തിയ ശേഷം പാർലമെന്‍റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഒത്തുകൂടിയ പ്രതിപക്ഷ നേതാക്കൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കി.

Parliament Winter Session Updates  12 പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ  പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം  suspension of 12 opposition mps  opposition leaders protest  ലോക്സഭാ രാജ്യസഭാ വാക്കൗട്ട്  walkouts from Lok Sabha and Rajya Sabha  രാജ്യസഭാ സ്പീക്കർ എം വെങ്കയ്യ നായിഡു  Rajya Sabha Chairman M Venkaiah Naidu
Parliament Winter Session Updates:12 എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചില്ല; ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം
author img

By

Published : Nov 30, 2021, 2:39 PM IST

Updated : Nov 30, 2021, 3:27 PM IST

ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് 12 എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. പാർലമെന്‍റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഒത്തുകൂടിയ പ്രതിപക്ഷ നേതാക്കൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കി.

നേരത്തെ 12 പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ റദ്ദാക്കണമെന്ന ആവശ്യം രാജ്യസഭാ സ്പീക്കർ എം വെങ്കയ്യ നായിഡു തള്ളിയതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനിടെ അച്ചടക്കരാഹിത്യം കാണിച്ചുവെന്നാരോപിച്ചാണ് രാജ്യസഭയിലെ 12 എംപിമാരെ സസ്പെൻഡ് ചെയ്തത്.

എംപിമാർ മാപ്പു പറയാൻ തയാറാകാത്തതിനാൽ സസ്പെൻഷൻ പിൻവലിക്കാൻ കഴിയില്ലെന്നായിരുന്നു വെങ്കയ്യ നായിഡുവിന്‍റെ നിലപാട്. ഇതിനെത്തുടർന്നാണ് പ്രതിപക്ഷം ഇരുസഭകളും ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.

ALSO READ: New Navy chief: മലയാളികള്‍ക്ക് അഭിമാനം, ചരിത്രമായി ആര്‍ ഹരികുമാര്‍; നാവിക സേനയ്ക്ക് പുതിയ മേധാവിയായി

അതേസമയം തങ്ങൾ എന്തിന് മാപ്പു പറയണമെന്ന് വാർത്ത സമ്മേളനത്തിനിടെ ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ചോദിച്ചു. പ്രതിപക്ഷത്തെ നിശബ്ദരാക്കാനുള്ള ആയുധമായി സസ്പെൻഷനെ ദുർവിനിയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എളമരം കരീം (സിപിഎം), ഫുലോ ദേവി നേതം, ഛായാ വർമ, ആർ ബോറ, രാജാമണി പട്ടേൽ, സയ്യിദ് നാസിർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിങ് (കോൺഗ്രസ്), ബിനോയ് വിശ്വം (സിപിഐ), ഡോള സെൻ (തൃണമൂൽ കോൺഗ്രസ്), ശാന്താ ഛേത്രി (തൃണമൂൽ കോൺഗ്രസ്), അനിൽ ദേശായി (ശിവസേന), പ്രിയങ്ക ചതുർവേദി (ശിവസേന) എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ.

Last Updated : Nov 30, 2021, 3:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.